കോഹ്‌ലിക്ക് പിന്നാലെ രഹാനെയും; നഷ്‌ടമായത് ലക്ഷങ്ങള്‍

കോഹ്‌ലിക്ക് പിന്നാലെ രഹാനെയും; നഷ്‌ടമായത് ലക്ഷങ്ങള്‍

  Rahane , Mumbai indians , IPL , Virat kohli , Rajasthan royals , അജിങ്ക്യ രഹാന , രാജസ്ഥാന്‍ റോയല്‍സ് , രോഹിത് ശര്‍മ്മ , വിരാട് കൊഹ്‌ലി , ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
മുംബൈ| jibin| Last Updated: തിങ്കള്‍, 14 മെയ് 2018 (20:06 IST)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനയ്‌ക്ക് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് താരത്തിന് ഐപിഎല്‍ അധികൃര്‍ പിഴയായി വിധിച്ചത്.

വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ നിര്‍ണായക മത്സരത്തിനിടെയായിരുന്നു സംഭവം. കളിയില്‍ രാജസ്ഥാൻ രോഹിത് ശര്‍മ്മയേയും കൂട്ടരെയും ഏഴ് വിക്കറ്റിന് തകർത്തിരുന്നു.

സീസണില്‍ രാജസ്ഥാനും രഹാനയും ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തുന്നത് എന്നതിനാലാണ് ശിക്ഷ പിഴയില്‍ മാത്രമൊതുങ്ങിയത്. എന്നാല്‍ സമാന കുറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടിയാവും ഇനി രഹാനെയെ കാത്തിരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ശിക്ഷ ലഭിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയായ മത്സരത്തിലായിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റന് പിഴ നല്‍കേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :