‘വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണം’; കോഹ്‌ലിയുടെ പ്രസ്‌താവന ആളിക്കത്തുന്നു

ന്യൂഡല്‍ഹി, ബുധന്‍, 7 നവം‌ബര്‍ 2018 (17:44 IST)

  virat kohli , team india , cricket , kohli slammed , വിരാട് കോഹ്‌ലി , ഓസ്ട്രേലിയ , ഇംഗ്ലണ്ട് , വിവാദം

വിവാദക്കുരുക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്‌ടമെന്ന് വ്യക്തമാക്കിയ ആരാധകനോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞതാണ് വിരാടിന് തിരിച്ചടിയായത്.

തന്റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയില്‍ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് കോഹ്‌ലി വിവാദ പരാമർശം നടത്തിയത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

“അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണ് താങ്കള്‍. നിങ്ങളുടെ ബാറ്റിങ്ങിൽ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം“- എന്നായിരുന്നു ആരാധകന്റെ പ്രതികരണം.

ഇതിനെതിരെയാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്.  “

‘ഓകെ. അങ്ങനെയെങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ട ആളാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെയെങ്കിലു പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങൾക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങളെ സ്നേഹിക്കുന്നവർ ഈ രാജ്യത്തു തുടരരുത്. മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നവർ അവരുടെ മുൻഗണനകൾ നിശ്ചയിക്കട്ടെ“ - എന്നുമായിരുന്നു എന്നും കോഹ്‌ലി പ്രതികരിച്ചത്.

കോഹ്‌ലിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകരില്‍ നിന്നടക്കം ലഭിക്കുന്നത്. ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്നതിന്റെ മറ്റൊരു പതിപ്പാണ് ഇന്ത്യന്‍ ക്യാപ്‌റ്റനില്‍ നിന്നുമുണ്ടായതെന്ന് ഒരാള്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സുഖിപ്പിക്കല്‍ പരാമര്‍ശം ആളിക്കത്തുന്നതിനു മുമ്പ് പിന്‍‌വലിച്ചു; അസ്ഹര്‍ - ഗംഭീര്‍ വാക്‍പോര് രൂക്ഷമാകുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീനും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‍പോര് ...

news

കോഹ്‌ലിയുടെ റെക്കോര്‍ഡ് തരിപ്പണം; ഹിറ്റ്‌മാന്റെ ദീപാവലി വെടിക്കെട്ടില്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ...

news

ഗംഭീര്‍ ബിജെപിയിലേക്ക് ?; ഈ സംഭവങ്ങള്‍ അതിനുള്ള സൂചനകളോ ?

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിലേക്കെന്ന പ്രചാരണം കൊഴുക്കുന്നു....

news

കോഹ്‌ലിക്ക് പറ്റിയ എതിരാളിയായി രോഹിത്; വിരാടിന്റെ ഈ റെക്കോര്‍ഡും തരിപ്പണമാകും

നേട്ടങ്ങളുടെ തോഴനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ...

Widgets Magazine