ഐപിഎല്ലിന് മാറ്റ് കുറയും; കോഹ്‌ലിയുടെ ആവശ്യം നിസാരമല്ല - കോടികള്‍ ഒഴുക്കേണ്ടി വരും

മുംബൈ, വ്യാഴം, 8 നവം‌ബര്‍ 2018 (14:10 IST)

 world cup , virat kohli , BCCi , IPL , Crciket ,സുപ്രീംകോടതി , ലോകകപ്പ് , സ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ് , കോഹ്‍ലി

ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യൻ പേസ് ബോളർമാർക്ക് വരുന്ന ഐപിഎൽ സീസണില്‍ വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയോടാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നും ഐപിഎല്ലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഇവര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്‌ടം ബിസിസിഐ നികത്തണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ കോഹ്‍ലിയുടെ അഭ്യർഥനയോടുള്ള ഇടക്കാല ഭരണസമിതിയുടെ പ്രതികരണം അറിവായിട്ടില്ല. ക്ലബ്ബുകൾ ഈ നിർദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നതും വ്യക്തമായിട്ടില്ല. താരങ്ങളുടെ സാമ്പത്തിക നഷ്‌ടം
നികത്താന്‍ ബി സി സി ഐക്ക് കോടികള്‍ ചെലവഴിക്കേണ്ടി വരും.

ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം നടത്തിയ നാണംകെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ഭരണ സമിതി വിളിച്ചുചേർത്ത റിവ്യൂ യോഗത്തിലാണ് കോഹ്‌ലിയും ടീം മാനേജ്മെന്റും ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ചീഫ് സിലക്ടർ എം എസ് കെ പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണം’; കോഹ്‌ലിയുടെ പ്രസ്‌താവന ആളിക്കത്തുന്നു

വിവാദക്കുരുക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ...

news

സുഖിപ്പിക്കല്‍ പരാമര്‍ശം ആളിക്കത്തുന്നതിനു മുമ്പ് പിന്‍‌വലിച്ചു; അസ്ഹര്‍ - ഗംഭീര്‍ വാക്‍പോര് രൂക്ഷമാകുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീനും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‍പോര് ...

news

കോഹ്‌ലിയുടെ റെക്കോര്‍ഡ് തരിപ്പണം; ഹിറ്റ്‌മാന്റെ ദീപാവലി വെടിക്കെട്ടില്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ...

news

ഗംഭീര്‍ ബിജെപിയിലേക്ക് ?; ഈ സംഭവങ്ങള്‍ അതിനുള്ള സൂചനകളോ ?

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിലേക്കെന്ന പ്രചാരണം കൊഴുക്കുന്നു....

Widgets Magazine