സുഖിപ്പിക്കല്‍ പരാമര്‍ശം ആളിക്കത്തുന്നതിനു മുമ്പ് പിന്‍‌വലിച്ചു; അസ്ഹര്‍ - ഗംഭീര്‍ വാക്‍പോര് രൂക്ഷമാകുന്നു

സുഖിപ്പിക്കല്‍ പരാമര്‍ശം ആളിക്കത്തുന്നതിനു മുമ്പ് പിന്‍‌വലിച്ചു; അസ്ഹര്‍ - ഗംഭീര്‍ വാക്‍പോര് രൂക്ഷമാകുന്നു

 azharuddin , gautam gambhir , team india , congress , BJP , dhoni , ഗൗതം ഗംഭീര്‍ , മുഹമ്മദ് അസ്ഹറുദീന്‍ , കോണ്‍ഗ്രസ് , ബിജെപി , ധോണി
മുംബൈ| jibin| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (15:42 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീനും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‍പോര് രൂക്ഷമായി തുടരുന്നു.

ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരം നടന്ന ഈഡന്‍ ഗാര്‍ഡനില്‍ മണിയടിച്ച് കാണികളേയും താരങ്ങളേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്‌ത സംഭവത്തിലാണ് അസറുദീനെതിരെ ഗംഭീര്‍ രോക്ഷം പ്രകടിപ്പിച്ചത്. ഇതിനു മറുപടിയാണ് അസ്ഹര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

“ അസ്ഹര്‍ എന്നാല്‍ മികച്ചൊരു ക്രിക്കറ്റ് താരമാണ്. നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റക്കാരനല്ല. ഗംഭീര്‍ ഒരു പ്രത്യേക പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി. അനുഭവസമ്പത്തുള്ള ഒരു മുന്‍താരത്തോട് ഒന്നും പറയേണ്ടതില്ല. ഒരു ക്രിക്കറ്ററെന്ന നിലയില്‍ താങ്കളേക്കാള്‍ മികച്ചവനാണ്. ആലോചിച്ച് മാത്രം ട്വീറ്റ് ചെയ്യുക“ - എന്നായിരുന്നു അസ്ഹര്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റ് കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ അസ്ഹര്‍ ട്വീറ്റ് നീക്കം ചെയ്‌തു.

2000ലെ ഒത്തുകളി വിവാദത്തില്‍ വിലക്ക് നേടിയ അസ്‌ഹര്‍ ഈഡന്‍ ഗാര്‍ഡനിലെ സവിശേഷ ചടങ്ങ് നിര്‍വഹിച്ചതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. അതിനിടെ, ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ സ്ഥാനം അദ്ദേഹം രാജിവെക്കുകയും ചെയ്‌തു. ഇതോടെ ഗംഭീര്‍ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന വാര്‍ത്തകളും ശക്തമായി.

ഗംഭീര്‍ ബിജെപിയിലേക്ക് അടുക്കുന്നതായി മുമ്പും വാര്‍ത്തകളുണ്ടായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുമായും ഗംഭീറുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുവരും വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :