ക്ലാര്‍ക്കിന് ഒടുവില്‍ അക്കാര്യം സമ്മതിക്കേണ്ടിവന്നു; ‘പരുക്കേറ്റത്’ സ്‌മിത്തിന് - കോഹ്‌ലിയാണ് സൂപ്പര്‍ നായകന്‍

ന്യൂഡല്‍ഹി, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (17:17 IST)

 India v Australia , Virat Kohli , ODI batsman , Steve Smith , Michael Clarke , Cricket News , kohli , team india , ഇന്ത്യ- ഓസ്‌ട്രേലിയ , മൈക്കിള്‍ ക്ലാര്‍ക്ക് , വിരാട് കോഹ്‌ലി , ക്ലാര്‍ക്ക് , സ്‌റ്റീവ് സ്‌മിത്ത്

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്.

നിലവിലെ ക്യാപ്‌റ്റന്മാരുടെ മികവ് പരിശോധിച്ചാല്‍ കോഹ്‌ലിയാകും ഓസീസ് നായകന്‍ സ്‌റ്റീവ് സ്‌മിത്തിനേക്കാള്‍ കേമന്‍. ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ വിജയങ്ങളാണ് കോഹ്‌ലിയെ വ്യത്യസ്ഥനാക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ സമ്പൂര്‍ണ്ണ വിജയമാണ് കോഹ്‌ലിയും കൂട്ടരും സ്വന്തമാക്കിയതെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഏകദിന മത്സരങ്ങളില്‍ സ്‌മിത്തിനേക്കാള്‍ മിടുക്കന്‍ കോഹ്‌ലിയാണ്. എന്നാല്‍, ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ് കേമന്‍ എന്നും ക്ലാര്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം, മുന്‍ ഓസീസ് നായകന്റെ വാക്കുകളിലൂടെ പരുക്കേറ്റത് സ്‌മിത്തിനാണെന്നാണ് ഒരു വിഭാഗം പേര്‍ പറയുന്നത്.

ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കമേന്ററായാണ് ക്ലാര്‍ക്ക് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മൈക്കിള്‍ ക്ലാര്‍ക്ക് വിരാട് കോഹ്‌ലി ക്ലാര്‍ക്ക് സ്‌റ്റീവ് സ്‌മിത്ത് Kohli ഇന്ത്യ- ഓസ്‌ട്രേലിയ Team India Odi Batsman Steve Smith Michael Clarke Cricket News Virat Kohli India V Australia

ക്രിക്കറ്റ്‌

news

സന്നാഹ മത്സരത്തില്‍ ഓസീസിന്റെ കുതിപ്പ്

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഓസീസിന് വിജയക്കുതിപ്പ്. 103 ...

news

സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. റെയ്‌ന ...

news

ഒഴിവാക്കിയത് കോഹ്‌ലിയോ ?; ജഡേജയുടെ ട്വീറ്റ് വിവാദത്തില്‍ - മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്‌തു

ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിശ്രമത്തിന്റെ ഭാഗമല്ലെന്നും, ഈ തീരുമാ‍നം ...

news

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്സൺ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പൊലീസ് സെല്ലിൽ ...