ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍ കൂടി‍; പിന്നിലായത് സാക്ഷാല്‍ സച്ചിനും ധോണിയും !

നാഗ്പൂര്‍, തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (10:47 IST)

Widgets Magazine
Ind-Ausis ODI Series 2017,   Rohit Sharma ,  virat kohli,	steve smith,	india,	australia,	cricket,	hardik pandya,	dhoni, ഹര്‍ദീക് പാണ്ഡ്യ,	ധോണി,	ഇന്ത്യ,	ഓസ്ട്രേലിയ,	ക്രിക്കറ്റ്,	വിരാട് കോലി,	സ്റ്റീവ് സ്മിത്ത് ,  രോഹിത് ശര്‍മ

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍. ഏകദിന ക്രിക്കറ്റില്‍ ആറായിരം റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമായി രോഹിത്. ഏറ്റവും വേഗത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി.
 
162 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. ഈ നേട്ടത്തോടെ രാഹുല്‍ ദ്രാവിഡിനെയും (171) സച്ചിനെയും (170) ധോണിയേയും (167) രോഹിത് പിന്നിലാക്കുകയും ചെയ്തു. വിരാട് കോഹ് ലി (136), സൗരവ് ഗാംഗുലി (147) എന്നിവര്‍ മാത്രമാണ് രോഹിതിനേക്കാള്‍ വേഗത്തില്‍ 6,000 റണ്‍സ് തികച്ച മറ്റ് താരങ്ങള്‍. ഇന്ത്യന്‍ മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരമായും രോഹിത് മാറി. 
 
നാല്‍പ്പത്തിമൂന്ന് മത്സരത്തില്‍ നിന്നായി നാല്‍പ്പത്തിരണ്ടാമത്തെ ഇന്നിംഗ്‌സിലാണ് രോഹിത് സ്വന്തം മണ്ണില്‍ ഈ നേട്ടം കൈവരച്ചത്. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി (46), മുന്‍ നായകന്ന് ഗാംഗുലി (45) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്. മത്സരത്തില്‍ 109 പന്തില്‍ 125 റണ്‍സെടുത്തായിരുന്നു രോഹിത് പുറത്തായത്. 11 ഫോറുകളും അഞ്ച് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയ്ക്കു മറ്റൊരു ...

news

ഇന്ത്യ കണ്ട മികച്ച് ഓള്‍ റൌണ്ടര്‍ ആര്? - കോഹ്‌ലിയും കപില്‍ദേവും പറഞ്ഞത് ഒരു സൂപ്പര്‍താരത്തിന്റെ പേര്!

ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് കരുത്ത് പകര്‍ന്നത് രണ്ട് തവണ ...

news

ധോണിയുടെ ആ റെക്കോര്‍ഡ് ഇനി പഴങ്കഥ; അത്ഭുതാവഹമായ നേട്ടത്തോടെ കൊഹ്‌ലി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ...

news

കരുതിയിരുന്നോളൂ... ആഷസിനു മുമ്പ് ഞങ്ങളത് ചെയ്തിരിക്കും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസീസ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ...

Widgets Magazine