സര്‍പ്രൈസ് താരത്തിന് ഇടമില്ല, കോഹ്‌ലി തന്നെ നായകന്‍; രണ്ടാം ടെസ്‌റ്റിനുള്ള ടീം ഇങ്ങനെ

ഹൈദരാബാദ്, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (14:30 IST)

  india vs windies , virat kohli , bcci , വിരാട് കോഹ്‌ലി , മായങ്ക് അഗര്‍വാള്‍ , വെസ്‌റ്റ് ഇന്‍ഡീസ് , പൃഥി ഷാ

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കി പകരം പുതുമുഖ താരം മായങ്ക് അഗര്‍വാളിന് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളെ അപ്രസക്തമാക്കി 12 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ആദ്യ മത്സരത്തില്‍ കളിച്ച അതേ പന്ത്രണ്ടംഗ ടീമിനെത്തന്നെ രണ്ടാംമത്സരത്തിലും നിലനിര്‍ത്തി. വിരാട് കോഹ്‌ലി തന്നെയാണ് നായകന്‍. പ്ലേയിംഗ് ഇലവനിലും മാറ്റം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന  സൂചനകള്‍.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അഗര്‍വാള്‍ രണ്ടാം ടെസ്‌റ്റിനുള്ള ടീമില്‍ എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്‌റ്റില്‍ അഗര്‍വാള്‍ കളിക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പൃഥി ഷായ്‌ക്ക് അവസരം നല്‍കുകയായിരുന്നു. ആദ്യ ടെസ്‌റ്റില്‍ തന്നെ ഷാ തകര്‍പ്പന്‍ സെഞ്ചുറി കുറിച്ചതോടെ രണ്ടാം ടെസ്‌റ്റിലും താരത്തെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

മൂന്ന് പേസര്‍മാരും, മൂന്ന് സ്പിന്നര്‍മാരും, ആറ് ബാറ്റ്‌സ്മാന്മാരും അടങ്ങിയതാണ് ഇന്ത്യന്‍ ടീം. നാളെ ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

ടീം; വിരാട് കോഹ്‌ലി, രാഹുല്‍, പൃഥി ഷാ, ചേതശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ലാറയുടെ ടീമിന് പോലും സാധിക്കാത്തത് ഞങ്ങള്‍ക്കാകുമെന്ന് തോന്നുന്നുണ്ടോ ?; ആഞ്ഞടിച്ച് ഹോൾഡർ

ഇതിഹാസ താരം ബ്രയാൻ ലാറ ഉള്‍പ്പെട്ട ടീമിനു പോലും ഇന്ത്യയില്‍ പരമ്പര നേട്ടം ...

news

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ ഉഭയസമ്മതം പ്രധാനം: താരങ്ങൾക്ക് ക്രിക്കറ്റ് അസോസിയേഷന്റെ മാർഗനിർദേശം

താരങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ച് മാർഗ നിർദേശം ഹാൻഡ് ബുക്കിൽ ഉൾപ്പെടുത്തി ...

news

ടീമില്‍ പൊട്ടിത്തെറി; കരുണ്‍ നായരും മുരളി വിജയും ക്രൂശിക്കപ്പെടുമോ ? - യോഗം വിളിച്ച് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി, സെലക്‍ടര്‍മാരും താരങ്ങളും തമ്മിലുള്ള ആശയ ...

news

ക്യാപ്‌റ്റന്‍ സ്ഥാനം ആര്‍ക്ക് ?; രണ്ടാം ടെസ്‌റ്റില്‍ കോഹ്‌ലിക്ക് ഇടമില്ല - ആ യുവതാരം ടീമിലേക്ക്

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ...

Widgets Magazine