‘ഭാര്യമാർക്കൊപ്പം താമസിക്കാൻ താരങ്ങളെ അനുവദിക്കണം‘- ആവശ്യവുമായി കോഹ്ലി, പിന്നിൽ അനുഷ്ക?

‘താരങ്ങൾക്കൊപ്പം താമസിപ്പിക്കാൻ ഭാര്യമാരെ അനുവദിക്കണം’- ആവശ്യവുമായി കോഹ്ലി

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (10:25 IST)
വിദേശ പര്യടന വേളയിൽ താരങ്ങൾക്കൊപ്പം ഭാര്യമാരെക്കൂടി താമസിപ്പിക്കാൻ അനുവദിക്കണമെന്ന് ബിസിസിഐയോട് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കാര്യത്തിൽ ഇപ്പോഴുള്ള നിയമം മാറ്റണമെന്നും കോഹ്‍‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടു.

നിലവിൽ വിദേശപര്യടന വേളയിൽ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർക്ക് അവരുടെ ഭർത്താക്കന്മാർക്കൊപ്പം രണ്ടാഴ്ച താമസിക്കാൻ അനുമതിയുണ്ട്. ഇതു തന്നെ ഇത്തവണത്തെ ഇംഗ്ലിഷ് പര്യടന വേളയിലാണ് തുടങ്ങിയത്. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടന വേളയിൽ
ഭാര്യാസമേതരായി താമസിപ്പിക്കണം എന്നാണ് കോഹ്‍ലിയുടെ ആവശ്യം.

ക്യാപ്റ്റന്റെ ആവശ്യപ്രകാരം ഇതുസംബന്ധിച്ച നിവേദനം
ഔദ്യോഗികമായി നൽകാൻ സമിതി ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യനോടും ആവശ്യപ്പെട്ടു. അതേസമയം, കോഹ്ലിയുടെ ഈ തീരുമാനത്തിന് പിന്നിൽ താരത്തിന്റെ ഭാര്യയും നടിയുമായ ആണെന്നും സൂചനകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :