കരുണിന് നേരെ കണ്ണടച്ച് കോഹ്ലിയും; ‘തന്റെ പണി ടീം സിലക്‌ഷൻ അല്ലെന്ന്’ വിരാട്

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (16:07 IST)

2016ൽ ഇംഗ്ലണ്ട് ബോളർമാരെ അടിച്ചു പഞ്ചറാക്കി 303 റൺസോടെ പുറത്താകാതെ നിന്ന കരുണിന് പക്ഷേ പിന്നീട് ഭാഗ്യം തുണച്ചില്ല. പിന്നീടുള്ള രണ്ടു വർഷങ്ങൾക്കിടെ ഇന്ത്യയ്ക്കു വേണ്ടി അദ്ദേഹം കളിച്ചത് നാലു ടെസ്റ്റുകൾ മാത്രം.
 
ഇംഗ്ലണ്ടിൽ കരുണിനെ തുണയ്ക്കാതിരുന്ന ഭാഗ്യം ഇപ്പോൾ താരത്തെ പൂർണമായും കൈവിട്ടിരിക്കുകയാണ്.  വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിഹാരിയും പന്തും തുടർന്നും സ്ഥാനം നിലനിർത്തിയപ്പോൾ സിലക്ടർമാർ കരുണിനെ ഒഴിവാക്കിയതിൽ ആരാധകർ പ്രതിഷേധം അറിയിച്ചിരുന്നു.
 
ഇപ്പോഴിതാ, കരുണിനെ കൈവിട്ട് വിരാട് കോഹ്ലിയും. ‘തന്റെ പണി ടീം സിലക്‌ഷൻ അല്ല’ എന്നാണു കരുണിനെ തഴഞ്ഞതിനെപ്പറ്റിയുള്ള ചോദ്യത്തോടുള്ള കോഹ്‌ലിയുടെ പ്രതികരണം.
 
മോശം പ്രകടനത്തിന്റെ പേരിലല്ല കരുണിനെ പുറത്താക്കിയിരിക്കുന്നതെന്നും കരുണിന് തിളങ്ങാൻ സിലക്ടർമാർ അവസരമൊരുക്കിയില്ല എന്നുമാണു ഹർഭജൻ സിങും രോഹൻ ഗാവസ്കറും ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങളുടെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അരങ്ങേറ്റ ടെസ്‌റ്റിൽ സെഞ്ചുറിയുമായി പൃഥ്വി ഷാ പുറത്ത്

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. എന്നാൽ തിളങ്ങിയത് ...

news

ഇന്ത്യയ്‌ക്ക് മികച്ച തുടക്കം; അരങ്ങേറ്റ ടെസ്‌റ്റിൽ അർധസെഞ്ചുറിയുമായി പൃഥ്വി ഷാ

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തിന് ...

news

പടക്കളത്തിലേക്ക് കോഹ്‌ലിയെത്തുന്നു, ഇനി വേറേ ലെവല്‍ കളി !

ഏഷ്യാകപ്പ് ഒരു ടെസ്റ്റ് ഡോസായിരുന്നു. വിജയത്തിന്‍റെ പാതയിലേക്ക് ടീം ഇന്ത്യയുടെ ...

news

ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല; ജയിച്ചു കയറാന്‍ പുതിയ തന്ത്രവുമായി ബിസിസിഐ

ഓസീസ് പര്യടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല. ആവശ്യത്തിന് പരിശീലന ...

Widgets Magazine