സജിത്ത്|
Last Updated:
ശനി, 27 ജനുവരി 2018 (09:15 IST)
ഇന്ത്യൻ നായകന് വിരാട് കോഹ്ലിയുടെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി. ടെസ്റ്റ് നായകനെന്ന നിലയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കിയത്.
മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് കൊഹ്ലി ഈ നേട്ടം കൈവരിച്ചത്. ധോണിയുടെ 3454 റണ്‍സ് എന്ന നേട്ടം മൂന്നാം ടെസ്റ്റിൽ 39 റണ്‍സ് നേടിയതോടെ കോഹ്ലി പിന്നിട്ടു. 60 ടെസ്റ്റിൽ നിന്നായിരുന്നു ധോണിയുടെ ഈ നേട്ടമെങ്കില്‍ വെറും 35 ടെസ്റ്റിൽനിന്നാണ് കോഹ്ലി ഇത് മറികടന്നത്.
ധോണിക്കു മുമ്പ് 47 ടെസ്റ്റുകളിൽനിന്ന് 3449 റണ്‍സ് നേടിയ സുനിൽ ഗവാസ്കറുടെ പേരിലായിരുന്നു റിക്കാർഡ്. മുഹമ്മദ് അസറുദീൻ(47 ടെസ്റ്റുകളിൽനിന്ന് 2856 റണ്‍സ്), സൗരവ് ഗാംഗുലി(49 ടെസ്റ്റുകളിൽനിന്ന് 2561 റണ്‍സ്) എന്നിവരാണ് കോഹ്ലി ക്കും ധോണിക്കും ഗവാസ്കറിനും പിന്നിൽ.