Widgets Magazine
Widgets Magazine

ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യം, നി​ക്ഷേ​പകര്‍ക്കായി ചു​വ​പ്പു പ​ര​വ​താ​നി വി​രി​ക്കും; ജിഡിപി ആറു മടങ്ങ് വര്‍ദ്ധിച്ചു - പ്രധാനമന്ത്രി

ദാ​വോ​സ്, ചൊവ്വ, 23 ജനുവരി 2018 (18:29 IST)

Widgets Magazine
 Narendra modi , India , BJP , modi speech , ന​രേ​ന്ദ്ര മോ​ദി , ഇന്ത്യ , ജിഡിപി , ഭീ​ക​ര​വാ​ദം

കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക​യെ​ന്ന​ത് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​യി​രി​ക്കുന്നു. ലൈ​സ​ൻ​സ് രാ​ജി​ന് അ​റു​തി​വ​രു​ത്താ​ൻ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ചു​വ​പ്പ് നാ​ടയ്‌ക്ക് പകരം ചു​വ​പ്പു പ​ര​വ​താ​നി വി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചു. ഡിജിറ്റൽ മേഖലയിലെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഗുണം ചെയ്തത്. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നതെന്നും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രിക്കവെ മോദി വ്യക്തമാക്കി.

ലോ​കം നേ​രി​ടു​ന്ന മൂ​ന്നു വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഭീ​ക​ര​വാ​ദ​വും സ്വാ​ർ​ഥ​ത​യു​മാ​ണ്. ഭീ​ക​ര​വാ​ദം ആ​പ​ൽ‌​ക്ക​ര​മാ​ണ്. ന​ല്ല ഭീ​ക​ര​വാ​ദ​മെ​ന്നും ചീ​ത്ത ഭീ​ക​ര​വാ​ദ​മെ​ന്നും പ​റ​യു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം. യു​വാ​ക്ക​ൾ ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​കു​ന്ന​ത് വേ​ദ​നി​പ്പി​ക്കുന്നു. ​ഐക്യത്തിലും അഖണ്ഡതയിലുമാണ് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 
രാജ്യത്തെ എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യം. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയൻ ആദർശങ്ങൾ ആണെന്നും മോദി ദാവോസിൽ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

റിപ്പോര്‍ട്ട് അടുത്ത മാസം കോടതിയില്‍; എംജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിനെതിരെ വിജിലൻസ് കോടതിയിൽ പരാതി ...

news

ഈ ഇരിക്കുന്ന ഞാനില്ലേ...? അത് ഞാനല്ല! - ദിവസം 12 പേര്‍ക്ക് ഇങ്ങനെ പറയേണ്ടിവരുന്നു!

എല്ലാവരും സലിംകുമാറിന്‍റെ ആ പ്രശസ്തമായ കോമഡി സീന്‍ ഓര്‍ക്കുന്നുണ്ടാവും. ‘ഈ ഇരിക്കുന്ന ...

news

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന്; നിക്കം ശക്തമാക്കി സിപിഎം

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി ...

news

മടുത്തു, ഇനിയും തുടരാനാകില്ല; സികെ ജാനു എന്‍ഡിഎയുമായുള്ള ബന്ധം ആവസാനിപ്പിക്കുന്നു

സി​കെ ജാ​നുവിന്റെ നേതൃത്വത്തിലുള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ എ​ൻ​ഡി​എയു​മാ​യു​ള്ള ...

Widgets Magazine Widgets Magazine Widgets Magazine