‘കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏതുനിമിഷവും തെറിക്കും’; വെളിപ്പെടുത്തലുമായി മുന്‍ താരം

ജോഹന്നാസ്ബർഗ്, ചൊവ്വ, 23 ജനുവരി 2018 (14:07 IST)

  Graeme Smith , Virat kohli , team india , cricket , kohli , വിരാട് കോഹ്‌ലി , ഗ്രെയിം സ്മിത്ത് , ക്രിക്കറ്റ് , ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് വിരാട് കോഹ്‌ലി അധികം നാള്‍ ഉണ്ടാകില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ഗ്രെയിം സ്മിത്ത്.

ഇന്ത്യന്‍ ടീം നായകസ്ഥാനത്ത് കോഹ്‌ലി കൂടുതല്‍ നാള്‍ കാണുമെന്ന കാര്യത്തില്‍ ഉറപ്പില്ല. തീവ്രതയോടെ ക്രിക്കറ്റിനെ സമീപിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സഹതാരങ്ങളുടെ കാര്യത്തില്‍ വിരാട് ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും സ്‌മിത്ത് പറഞ്ഞു.

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ സംസാരിക്കുന്ന ആരുമില്ല. അദ്ദേഹത്തിന്റെ കളി മികവ് വര്‍ദ്ധിക്കുന്നതിനും ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അത്തരത്തിലൊരു താരം ടീമില്‍ ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ആരും അവര്‍ക്കൊപ്പമില്ലെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.

ഒരു ദക്ഷിണാഫ്രിക്കന്‍ ചാനല്‍ സംഘടിപ്പിച്ച പ്രഭാത ഭക്ഷണ വേളയിൽ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കറുമായി സംസാരിക്കവെയാണ് സ്‌മിത്ത് ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

രഹാനയ്‌ക്ക് പരിഗണനയില്ല, രോഹിത് എങ്ങനെ ടീമിലെത്തി ?; തുറന്ന് പറഞ്ഞ് ര​വി ശാ​സ്ത്രി രംഗത്ത്

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ രോ​ഹി​ത് ശ​ർ​മ്മയെ ...

news

തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് റെയ്‌ന; സ്വന്തമാക്കിയത് ടി-20യിലെ നാലാം സെഞ്ചുറി

ടി-20 ക്രിക്കറ്റില്‍ മറ്റൊരു തകര്‍പ്പന്‍ സെഞ്ചുറിയുമായി സുരേഷ് റെയ്ന. സയ്യിദ് മുഷ്താഖ് ...

news

ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പുതിയ വിവാദത്തില്‍. ...

news

ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ...

Widgets Magazine