ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 25 ജൂലൈ 2018 (13:03 IST)
ക്രിക്കറ്റ് ലോകത്തെ വമ്പന്‍ പോരാട്ടങ്ങളിലൊന്നായ
ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് കളമൊരുങ്ങുന്നു. ഐസിസിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബദ്ധവൈരികള്‍ ഏറ്റുമുട്ടുക.
സെപ്‌റ്റംബര്‍ 19ന് ദുബായിയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കുക. ഇരു ടീമുകളും എ ഗ്രൂപ്പില്‍ ഇടം പിടിച്ചതോടെയാണ് നേര്‍ക്കുനേര്‍ എത്തിയത്. ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരമാണെങ്കിലും ടീം ഇന്ത്യയെ സംബന്ധിച്ച് മരണ ഗ്രൂപ്പാണിത്.
ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമിനായിരിക്കും ഗ്രൂപ്പ് എയിലെ അവശേഷിക്കുന്ന സ്ഥാനം ലഭിക്കുക.
രണ്ടു ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറം. 28ന് കലാശ പോരാട്ടം നടക്കും.