അഫ്‌ഗാന്‍ ബോളര്‍മാരെ തല്ലി തരിപ്പണമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍; ധവാന് തകര്‍പ്പന്‍ സെഞ്ചുറി

ബംഗളൂരു, വ്യാഴം, 14 ജൂണ്‍ 2018 (12:21 IST)

അരങ്ങേറ്റ ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞ് അഫ്‌ഗാനിസ്ഥാന്‍. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 27 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 158 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

91 പന്തിൽ 104 റൺസുമായി ധവാനും 41 റണ്‍സുമായി മുരളി വിജയും ക്രീസിലുണ്ട്. 87 പന്തിലാണ് ധവാന്‍ സെഞ്ചുറി  തികിച്ചത്. 18 ഫോറും മൂന്ന് സിക്‌സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ട്. ധവാന്റെ ഏഴാം ടെസ്‌റ്റ് സെഞ്ചുറിയാണിത്.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ക്യാപ്‌റ്റന്‍ അജിങ്ക്യ രഹാനയുടെ തീരുമാനം ശരിവെക്കും വിധമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. ഒരു ഘട്ടത്തില്‍ പോലും റാഷിദ് ഖാന്‍ ഉള്‍പ്പെടുന്ന അഫ്‌ഗാന്‍ ബോളര്‍മാര്‍ ഇവര്‍ക്ക് ഭീഷണിയായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഷമി ഔട്ട്! മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിന് പുറത്ത്

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാനായി പോകുന്ന ഇന്ത്യ ടീമില്‍ ...

news

പുതിയ ആരോപണവുമായി ഹസിന്‍; പരിഹാസത്തിനൊപ്പം ചുട്ട മറുപടിയുമായി ഷമി രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള കേസ് ...

news

പന്ത് ചുരുണ്ടിയത് ആരുടെ അറിവോടെ ?; മാസങ്ങള്‍ക്ക് ശേഷം സ്‌മിത്തിനെതിരെ തുറന്നടിച്ച് സൂപ്പര്‍താരം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ മുന്‍ ഓസിസ് ...

news

മിതാലിക്ക് മുന്നിൽ കോഹ്ലി ഒന്നുമല്ല?- കണക്കുകൾ പറയുന്നു

ട്വിന്റി 20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാതാരം മിതാലി രാജ്. ...

Widgets Magazine