ഇന്ത്യ - വിന്‍ഡീസ് ഏകദിനം നവം‌ബര്‍ ഒന്നിന് കാര്യവട്ടത്ത്

ഇന്ത്യ - വിന്‍ഡീസ് ഏകദിനം നവം‌ബര്‍ ഒന്നിന് കാര്യവട്ടത്ത്

 india vs westendies , karyavattom , virat kohli , team india , ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് , ബിസിസിഐ , കാര്യവട്ടം , ക്രിക്കറ്റ് , ഫുട്‌ബോള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (14:35 IST)
ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന് കേരളം വേദിയാകും. നവംബര്‍ ഒന്നിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്
പകലും രാത്രിയുമായി നടക്കുന്ന മത്സരം.

ഏകദിന പരമ്പരയിലെ അഞ്ചാം മത്സരമാണ് കേരളത്തില്‍ നടക്കുക. ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ടൂര്‍ ആന്റ് ഫിക്‌ചേഴ്‌സ് കമ്മിറ്റിയുടേതാണ് തീരുമാനം.

ആദ്യം ഈ മത്സരം കൊച്ചിയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫുട്‌ബോളിനായി ഒരുക്കിയ കൊച്ചിയിലെ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :