ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍; ക്രിക്കറ്റ് ലോകം കാത്തിരുന്ന കോഹ്‌ലിയുടെ സന്ദേശം പുറത്ത്

ന്യൂഡല്‍ഹി, ശനി, 26 മെയ് 2018 (17:50 IST)

ക്രിക്കറ്റ് ലോകത്തെ നിരാശയിലാഴ്‌ത്തിയാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എ ബി ഡിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യയിലാണ് ഈ വാര്‍ത്ത കൂടുതല്‍ അമ്പരപ്പുണ്ടാക്കിയത്.

ഇന്ത്യന്‍ ആരാധകരും താരങ്ങളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നതാണ് ഡിവില്ലിയേഴ്‌സിനെ പ്രിയതാരമാക്കി മാറ്റിയത്. അദ്ദേഹത്തിന് മാത്രം കഴിയുന്ന ഷോട്ടുകള്‍ കണ്ട് അതിശയിച്ച ഇന്ത്യന്‍ ജനത ഈ ദക്ഷിണാഫ്രിക്കന്‍ താരത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയായിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ വരെ ഡിവില്ലിയേഴ്‌സിന്റെ തീരുമാനത്തില്‍ ഞെട്ടി. വിഷയത്തില്‍ എല്ലാവരും പ്രതികരണം നടത്തിയെങ്കിലും ആരാധകര്‍ കാത്തിരുന്നത് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്‌താവനയ്‌ക്കാണ്. ഇരുവരും തമ്മിലുള്ള ആത്മബദ്ധം കടുത്തതായിരുന്നു.

ലേശം വൈകിയാണെങ്കിലും ഡിവില്ലിയേഴ്‌സിന്റെ വിരമിക്കന്‍ പ്രഖ്യാപനത്തില്‍ കോഹ്‌ലി മനസ് തുറന്നു.

സഹോദരന്‍ എന്ന് അഭിസംബോധന ചെയ്താണ് കോഹ്‌ലി ട്വിറ്ററില്‍ ഡിവില്ലിയേഴ്‌സിന് വിശ്രമജീവിതം ആശംസിച്ചത്. കളിക്കളത്തില്‍ ബാറ്റിങ്ങിന് പുതിയ സമവാക്യങ്ങള്‍ ചേര്‍ത്ത താങ്കള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് വിരാട് വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പുതിയ ഫോർമാറ്റായ 100 ബോൾ ക്രിക്കറ്റിലേക്ക് ചുവടുവെക്കാനൊരുങ്ങി ഇന്ത്യൻ താരങ്ങൾ

ക്രിക്കറ്റിലെ പുതിയ ഫോർമാറ്റായ 100 ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യൻ താരങ്ങളും ...

news

‘റോക്കറ്റിന്റെ ഇന്ധനം കൊണ്ടല്ല അവന്‍ ജീവിക്കുന്നത്’; കോഹ്‌ലിയുടെ പരിക്കില്‍ ബിസിസിയെ കുത്തി രവി ശാസ്‌ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളുകളെ പരോക്ഷമായി വിമര്‍ശിച്ച് പരിശീലകന്‍ ...

news

ഫൈനല്‍ മുന്‍‌കൂട്ടി തീരുമാനിച്ചുറപ്പിച്ചത് ?; ഐപിഎല്ലില്‍ വീണ്ടും കോഴ വിവാദം - വീഡിയോ പുറത്ത്

ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റ് എതിരാളി ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ ...

news

വിരമിക്കൽ തീരുമാനത്തിൽ ആരാധകരുടെ പ്രതികരണം തന്നെ ഞെട്ടിച്ചു; ഡിവില്ലിയേഴ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം വിരമിച്ചു വാർത്ത വലിയ ...

Widgets Magazine