പുതിയ ആരോപണവുമായി ഹസിന്‍; പരിഹാസത്തിനൊപ്പം ചുട്ട മറുപടിയുമായി ഷമി രംഗത്ത്

പുതിയ ആരോപണവുമായി ഹസിന്‍; പരിഹാസത്തിനൊപ്പം ചുട്ട മറുപടിയുമായി ഷമി രംഗത്ത്

 shami , Hasin Jahan , cricket , team india , police case , മുഹമ്മദ് ഷമി , ഹസിന്‍ ജഹാന്‍ , ക്രിക്കറ്റ് , വിവാഹം
മുംബൈ| jibin| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (18:35 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള കേസ് നടപടികള്‍ തുടരവെ താരത്തിനെതിരെ പുതിയ ആരോപണവുമായി ഹസിന്‍ രംഗത്ത്.

ഷമി രണ്ടാമതും വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് ഹസിന്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്വര്‍ കഴിയുന്നതിന് പിന്നാലെ വിവാഹം ഉണ്ടാകുമെന്നുമാണ് ഇവര്‍ പറാഞ്ഞത്.

അതേസമയം, ഹസീന്റെ ആരോപണത്തെ പരിഹസിച്ച് ഷമി രംഗത്തുവന്നു. “ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് വീണ്ടും വിവാഹം കഴിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആദ്യം ക്ഷണിക്കുന്നത് ഹസിനെ ആ‍യിരിക്കും” - എന്നും അദ്ദേഹം പറഞ്ഞു.

ഹസിനുമായുള്ള പ്രശ്‌നങ്ങള്‍ മാനസികമായി തകര്‍ത്തതിനാല്‍ ക്രിക്കറ്റിനെയും അത് ബാധിച്ചു. ക്രിക്കറ്റിലേക്ക് മാത്രമായി ശ്രദ്ധ ചെലുത്താന്‍ ഇതോടെ കഴിയാതെ വന്നു. വരുന്ന ഇംഗ്ലണ്ട് പര്യടനം എല്ലാം മാറ്റിമറിക്കുമെന്നാണ് കരുതുന്നതെന്നും ഷമി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :