നാണക്കേടില്‍ നിന്ന് ലങ്കയെ ചന്‍ഡിമല്‍ കാത്തു; ഇന്ത്യ ജയത്തിലേക്ക്

ശ്രീലങ്ക ഇന്ത്യ ടെസ്‌റ്റ് , ശിഖര്‍ ധവാന്‍ , ദിനേഷ് ചന്‍ഡിമല്‍ , ലഹിരു തിരമന്നെ
ഗാലെ| jibin| Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (17:21 IST)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യക്ക് 176 റണ്‍സിന്റെ വിജയലക്ഷ്യം. മൂന്നാം ദിനം കളി അവസാനിക്കുബോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 9 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാനും (5*) ലോകേഷ് രാഹൂലുമാണ് (4*) ക്രീസില്‍. 192 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്സിൽ ലങ്ക 367റൺസിന് പുറത്തായി.

പുറത്താവാതെ 162 റൺസെടുത്ത ദിനേഷ് ചന്‍ഡിമലിന്റെ ബാറ്റിംഗാണ് ലങ്കയെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. ജെഹാൻ മുബാറക് (49), ലഹിരു തിരമന്നെ (44), കുമാർ സംഗക്കാര (40) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ നാലും അമിത് മിശ്ര മൂന്നും വിക്കറ്റ് വീഴ്‌ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :