പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തില്‍: ഇന്ത്യ കുതിക്കുന്നു

 ഇന്ത്യ പാകിസ്ഥാന്‍ മത്സരം , ശിഖര്‍ ധവാന്‍ , വിരാട് കോഹ്‌ലി
അഡ്ലെയ്ഡ്| jibin| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (10:25 IST)
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്‌ടമായി. 15 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സ് എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (41*) വിരാട് കോഹ്‌ലി (31*) എന്നിവരാണ് ക്രിസില്‍.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് ബൌളിംഗിനെ സമര്‍ദ്ദമായി നേരിട്ട് തുടങ്ങിയ ഓപ്പണര്‍മാരായ രോഹിത് ശർമയും ശിഖര്‍ ധവാനും തുടങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ സ്കോര്‍ 34 എന്ന അവസ്ഥയില്‍ നില്‍ക്കെ സോഹൈല്‍ ഖാന്റെ പന്തില്‍ മിസ്‌ബ ഉള്‍ ഹഖ് പിടികൂടി പുറത്താകുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :