എനിക്ക് ബൈക്ക് വേണ്ട, ദയവ് ചെയ്‌തു പണം അയച്ചുതരൂ: ധവാന്‍

 ശിഖര്‍ ധവാന്‍ , ഇന്ത്യന്‍ ക്രിക്കറ്റ് , ബംഗ്ലാദേശ് പര്യടനം , ബൈക്ക്
ധാക്കാ| jibin| Last Updated: വെള്ളി, 26 ജൂണ്‍ 2015 (16:27 IST)
ഒരു കാലത്ത് ബൈക്കെന്നാല്‍ ഭ്രമമായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്, എന്നാല്‍ താരത്തിനിപ്പോള്‍ ബൈക്കുകളോട് താല്‍പ്പര്യമൊന്നുമില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായതിന് ലഭിച്ച ബൈക്കിന് പകരമാണ് ശിഖര്‍ ധവാന്‍ പണം മതിയെന്ന് അധികൃതരോട് പറയുകയായിരുന്നു.

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായതിന് ശേഷം നടന്ന അവാര്‍ഡ്‌ വേളയില്‍ ധവാന്‌ ബൈക്കിന്റെ ഡമ്മി കീ നല്‍കിയിരുന്നു. അവാര്‍ഡ്‌ വേളയ്‌ക്ക് ശേഷം തനിക്ക് ബൈക്ക് വേണ്ടെന്നും പണം അയച്ചുതന്നാല്‍ മതിയെന്നും താരം ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണറുടെ ആവശ്യം അംഗീകരിച്ച ബംഗ്‌ളാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അദ്ദേഹം ഇന്ത്യയില്‍ ചെല്ലുമ്പോളേക്കും പണം ലഭിക്കുമെന്ന് അറിയിച്ചു.

വിദേശരാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന ഇത്തരം സമ്മാനങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന പതിവ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കുറവാണ്. ഒരു ഫോര്‍ വീലറായിരുന്നെങ്കിലും കുടുംബത്തിന്റെ ആവശ്യത്തിന് ഉപകരിച്ചേനെയെന്ന് ധവാന്റെ അച്ഛന്‍ മഹേന്ദ്രപാല്‍ ധവാന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :