സിംബാബ്‌വെ ബോളര്‍മാര്‍ ഇന്ത്യയെ എറിഞ്ഞിടുന്നു; ഇന്ത്യ- 89/5

 സിംബാബ്‌വെ , ഇന്ത്യ , ക്രിക്കറ്റ് , ശിഖര്‍ ധവാന്‍
ഹരാരെ| jibin| Last Modified വെള്ളി, 10 ജൂലൈ 2015 (14:30 IST)
സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ സിംബാബ്‌വെ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന വിവരം ലഭിക്കുബോള്‍ 25 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 89
റണ്‍സെന്ന നിലയിലാണ്. അമ്പാട്ടി റായിഡു (37*), സ്‌റ്റുവാര്‍ട്ട് ബിന്നി (1*) എന്നിവരാണ് ക്രീസില്‍.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ശിഖര്‍ ധവാന് പകരം ടീമിലെത്തിയ മുരളി വിജയാണ് (9) ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റില്‍ അജിക്യ രഹാനെയും (28) റായിഡുവും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും രഹാനെ വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു. തുടര്‍ന്നെത്തിയ മനോജ് തിവാരിയും (2) റോബിന്‍ ഉത്തപ്പ (0), കേദര്‍ ജാദവ് (5*) എന്നിവര്‍
വന്നതും പോയതും ഒരുമിച്ചായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :