കന്നിസെഞ്ചുറിയുമായി ജഡേജയും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മൂവർ സംഘത്തിന്റെ ‘വൻ‌മതിലിൽ’ അന്തംവിട്ട് ആരാധകർ

അപർണ| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (14:55 IST)
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റ താരം പൃഥ്വി ഷാ സെഞ്ചുറി അടിച്ചത് കണ്ട് കണ്ണ് തള്ളിയവർക്ക് വീണ്ടുമൊരു സന്തോഷവാർത്ത. കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഓൾ‌റൌണ്ടർ രവീന്ദ്ര ജഡേജയും ആരാധകരെ കോരിത്തരിപ്പിച്ചിരിക്കുകയാണ്.

പൃഥ്വി ഷാ (134), ക്യാപ്റ്റൻ വിരാട് കോഹ്ലി (139), രവീന്ദ്ര (100 പുറത്താകാതെ) എന്നീ മൂവർസംഘത്തിന്റെ സെഞ്ചുറി പ്രകടനത്തിനൊപ്പം മറ്റ് താരങ്ങളുടെ പ്രകടനം കൂടി ആകുമ്പോൾ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ സമ്മാനിച്ചത് കൂറ്റൻ സ്കോർ(649).

132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.

രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്‌സുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :