ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്

ന്യൂഡല്‍ഹി, ശനി, 10 ഫെബ്രുവരി 2018 (16:24 IST)

champions trophy 2021 , champions trophy , India , BCCI , ICC , cricket , team india , ചാമ്പ്യന്‍സ് ട്രോഫി , ഐസിസി ,  ദക്ഷിണാഫ്രിക്ക , കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2021 ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി ഇന്ത്യയില്‍നിന്നു മാറ്റാന്‍ ഐസിസി നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗമാണ് പുതിയ വേദി ആലോചിക്കാന്‍ തീരുമാനിച്ചത്.

വേദി മാറ്റാന്‍ ആലോചനയുണ്ടെങ്കിലും നികുതി ഇളവിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഐസിസി അറിയിച്ചു. എന്നിരുന്നാലും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനായി മറ്റു വേദികളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ ഐസിസി മാനേജ്‌മെന്റ് വിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സമയക്രമവുമായി വ്യത്യാസമില്ലാത്ത ഏതെങ്കിലും ഒരു രാജ്യത്തെയാകും ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയായി ഐസിസി പരിഗണിക്കുക. ദക്ഷിണാഫ്രിക്കയോ ശ്രീലങ്കയോ ആയിരിക്കും വേദിയെന്നാണ് സൂചന. ടൂര്‍ണമെന്റ് തങ്ങളുടെ നാട്ടില്‍ നടത്താന്‍ തീരുമാനിക്കുകയാണെന്ന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ഐസിസിയില്‍ അടുത്തിടെ പൂര്‍ണ അംഗത്വ പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ വര്‍ധനവ് വരുത്തുമെന്നും ഐസിസി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മുൻഗാമിക‌ൾ തോറ്റുമടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്ലി!

ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ഏകദിനം ഇന്ന് നടക്കും. മുൻഗാമികൾ തോറ്റു മടങ്ങിയ മണ്ണിൽ ...

news

കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍: മിയാൻദാദ്

നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് ...

news

ദക്ഷിണാഫ്രിക്കയെ തറ പറ്റിച്ച് ഇന്ത്യൻ പെൺപുലികൾ, മിന്നും താരമായി സ്മൃതി മന്ദാന

ഐസിസി വുമൺ ചാമ്പ്യൻഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ...

news

കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍

ലോകക്രിക്കറ്റിലെ ഏറ്റവും ഭയപ്പെടേണ്ട വിക്കറ്റ് കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് മഹേന്ദ്ര ...

Widgets Magazine