നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

മുംബൈ, വെള്ളി, 9 ഫെബ്രുവരി 2018 (12:14 IST)

stock exchange , exchange , nifty , Indian market , sensex , market , സെൻസെക്സ് , അമേരിക്ക , ഓഹരി വിപണി , ഫെഡറൽ റിസർവ് , നിഫ്റ്റി

ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 170 പോയിന്‍റും ഇടിഞ്ഞു. അമേരിക്കൻ വിപണികളിലെ കനത്ത ഇടിവാണ് തിരിച്ചടിയായത്. നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.

നിലവിൽ സെൻസെക്സ് 508.01 പോയിന്റ് ഇടിഞ്ഞ് 33,909ലാണ് വ്യാപാരം നടക്കുന്നത്. കനത്ത നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി 158.50 പോയിന്റു താഴ്ന്ന് 10,422ലാണു വ്യാപാരം.

അമേരിക്കൻ വിപണി തകർച്ചയിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണി വീണ്ടും ഇടിവിലായത്. അമേരിക്കക്ക് പുറമെ ലോകത്തെ പ്രമുഖ ഓഹരി വിപണികളെല്ലാം തകർച്ചയിലാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന നിരക്കുകള്‍ വർധിപ്പിച്ചേക്കുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓട്ടോ എക്സ്‌പോ 2018: മോട്ടോര്‍ സൈക്കിളില്‍ പുതിയ വിപ്ലവം - ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍

ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍ എന്ന പുതിയ മോട്ടോര്‍ സൈക്കിളിന്‍റെ ...

news

വാ​ല​ന്‍റൈ​ൻ​സ് ഡേ സ്പെഷ്യല്‍; വി​വോയുടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോണ്‍ വിപണിയില്‍

മൊബൈല്‍ ഫോണ്‍ രംഗത്ത് മത്സരം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജനപ്രിയ ഫോണുകള്‍ വിപണിയില്‍ ...

news

3 സെക്കന്‍റില്‍ 100 കിലോമീറ്റര്‍; കുതിച്ചുപായാം സൂപ്പര്‍ബൈക്കില്‍ - യുവാക്കളുടെ ഹരം ഇപ്പോള്‍ നഗരത്തില്‍ ചര്‍ച്ചാവിഷയം

മോഡല്‍ വണ്‍ എന്ന ഇലക്‍ട്രിക് സൂപ്പര്‍ ബൈക്ക് ആ‍ണ് ഇപ്പോള്‍ യുവാക്കളുടെ ചര്‍ച്ചാവിഷയം. ...

news

വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല - റീപോ 6 %, റിവേഴ്സ് റീപോ 5.75 %

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം ...

Widgets Magazine