മുൻഗാമിക‌ൾ തോറ്റുമടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്ലി!

ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ഏകദിനം ഇന്ന് നടക്കും

aparna| Last Modified ശനി, 10 ഫെബ്രുവരി 2018 (08:46 IST)
നാലാം ഏകദിനം ഇന്ന് നടക്കും. മുൻഗാമികൾ തോറ്റു മടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്‍ലിക്കു മുന്നിൽ മൂന്ന് അവസരങ്ങളാണുള്ളത്. അതിൽ ഒന്നാമത്തേതാണിന്ന്. ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര വിജയം കൈവരിക്കാൻ ഇന്ത്യക്കാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.

വാൻഡറേഴ്സ് ഗ്രൗണ്ടിലാണു മൽസരം. മോശം സർട്ടിഫിക്കറ്റ് ലഭിച്ച ഈ പിച്ചിൽ ഇതുവരെ കളിച്ച ഏഴ് ഏകദിനങ്ങളിൽ മൂന്നെണ്ണം ഇന്ത്യ വിജയിച്ചിട്ടുണ്ട്. പരമ്പര കൈവിടാതിരിക്കാനുള്ള ജീവൻമരണ പോരാട്ടത്തിനായിരിക്കും ദക്ഷിണാഫ്രിക്ക ഇറങ്ങുകയെന്ന സംശയം വേണ്ട.

കളിക്കിറങ്ങുമ്പോൾ ഇരുടീമുകൾക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടാവുകയുള്ളു. അത് പരമ്പരയാണ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് ഇന്നത്തെ മൽസരം പിങ്ക് ഏകദിനമാണ്. സ്തനാർബുദത്തിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്സിയണിഞ്ഞ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കളത്തിലിറങ്ങും. ഇതുവരെ നടന്ന ആറു പിങ്ക് ഏകദിനങ്ങളിലും വിജയമെന്ന റെക്കോർഡും ആതിഥേയർക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :