കോഹ്‌ലിക്ക് ടെന്‍‌ഷന്‍, ഇന്ത്യയുടെ ജയത്തിന് തടസമായി ഒരാള്‍ ക്രീസില്‍ - ഇംഗ്ലീഷ് നിര തകരുമോ ?

മൊഹാലി, തിങ്കള്‍, 28 നവം‌ബര്‍ 2016 (17:55 IST)

Widgets Magazine
 virat kohli , india england test match , Parthiv Patel , Moeen Ali, India v England, 3rd Test, Mohali, 3rd day, November 28, Joe Root , ജോ റൂട്ട് , വിരാട് കോഹ്‌ലി , രവീന്ദ്ര ജഡേജ , ആർ അശ്വിൻ , ജയന്ത് യാദവ് , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്. വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയത്തിന് വിഘാതമായി സൂപ്പര്‍ താരം ജോ റൂട്ട് (36*) ക്രീസിലുണ്ട്. റൂട്ടിന് കൂട്ടായി ഗാരത് ബാറ്റിയുമുണ്ട്. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 78/4 എന്ന നിലയിൽ പതറുകയാണ്.

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ പെട്ടെന്ന് തന്നെ കൂടാരം കയറുകയായിരുന്നു. അശ്വിൻ മൂന്ന് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റുമായി അശ്വിന് പിന്തുണ നൽകി. അലിസ്‌റ്റ് കുക്ക് (12), മോയിന്‍ അലി (5), ബ്രിസ്‌റ്റോ (15), സ്‌റ്റോക്‍സ് (5) എന്നിവരാണ് പുറത്തായ താരങ്ങള്‍.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 417 റൺസിൽ അവസാനിച്ചു. 134 റൺസിന്റെ നിർണായക ലീഡുമായാണ് ഇന്ത്യ ബൗളിംഗിനിറങ്ങിയത്. വാലറ്റത്ത് (90), (72), ജയന്ത് യാദവ് (55) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 283 റൺസിൽ അവസാനിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

യുവരാജിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പിതാവ്, ഭാവിമരുമകളെക്കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് യുവിയുടെ ...

news

ഇന്ത്യന്‍ ടീമിന്റെ ‘ചങ്ക് ബ്രോയെ’ സ്‌റ്റേഡിയത്തില്‍ നിന്നും വിലക്കി; സച്ചിന്‍ ഇടപെട്ടേക്കും!

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനും ഇന്ത്യന്‍ ടീമിനൊപ്പം ...

news

യുവരാജ് സിംഗിന് പ്രധാനമന്ത്രിയുടെ പേരു പോലും അറിയില്ല; വിവാഹം ക്ഷണിക്കാനെത്തിയ താരത്തിന് സംഭവിച്ചത്!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിനു ക്ഷണിക്കാൻ പോയ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ...

news

കോഹ്‌ലിയെ തൊട്ടാല്‍ കുംബ്ലെയ്‌ക്ക് പിടിക്കില്ല; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ പരിശീലകന്‍

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലി പന്തിൽ കൃത്രിമം കാട്ടിയെന്ന ബ്രിട്ടീഷ് ...

Widgets Magazine