മൂന്ന് സെഞ്ചുറികള്‍ കണ്ട് ഭയന്ന് കോഹ്‌ലി; ഇംഗ്ലീഷ് ആക്രമണത്തില്‍ വിയര്‍ത്തൊലിച്ച് ഇന്ത്യ

അശ്വിന്‍ വെറുതെ എറിഞ്ഞു കൊടുക്കുന്നു, കോഹ്‌ലി കാഴ്‌ചക്കാരന്‍; രാജ്‌കോട്ടില്‍ മുന്ന് സെഞ്ചുറികള്‍ - വിയര്‍ത്തൊലിച്ച് ഇന്ത്യ

india england first , test match , virat kohli , ashwin , team india , സ്‌റ്റാവാര്‍ട്ട് ബ്രോഡ് , വിരാട് കോഹ്‌ലി , ഹസീബ് ഹമീദ് , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ്
രാജ്‌കോട്ട്| jibin| Last Updated: വ്യാഴം, 10 നവം‌ബര്‍ 2016 (14:40 IST)
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 522 റണ്‍സ് എന്ന ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. സ്‌റ്റാവാര്‍ട്ട് ബ്രോഡും (6*) സഫാര്‍ അന്‍സാരിയുമാണ് (23*) ക്രീസില്‍.

ആദ്യ ദിനത്തില്‍ ജോ റൂട്ട് (124) സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെ രണ്ടാം ദിനം രണ്ട് സെഞ്ചുറികളാണ് ഇംഗ്ലീഷ് താരങ്ങള്‍ നേടിയത്. മോയിന്‍ അലി (117), ബെൻ സ്റ്റോക്‍സുമാണ് (128) ഇന്ന് മൂന്നക്കം കടന്നത്. അലിയുടെ നാലാമത് ടെസ്റ്റ് സെഞ്ചുറിക്കാണ് ഇന്നു രാവിലെ രാജ്കോട്ട് വേദിയായത്. ഇരുവര്‍ക്കും ഉറച്ച പിന്തുണ നല്‍കിയ ജോണി ബെയർസ്റ്റോയും (46) മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. അലിസ്‌റ്റര്‍ കുക്ക് (21), ഹസീബ് ഹമീദും (31), ബെൻ ഡക്കറ്റ് (13), വോക്‍സ് (4), റഷീദ് (5) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ഇന്ത്യന്‍ ബോളര്‍മാരെ ഭയമില്ലാതെ നേരിടുകയായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍. ആര്‍ അശ്വിനടക്കമുള്ള സ്‌പിന്നര്‍മാര്‍ക്ക് സന്ദര്‍ശകരുടെ റണ്ണൊഴുക്ക് തടയാന്‍ സാധിച്ചില്ല. ഷമി, ഉമേഷ്, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ അമിത് മിശ്രയ്‌ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :