കുക്കിനെ പുറത്താക്കാനുള്ള തന്ത്രം എന്റേതല്ലായിരുന്നു; ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഫീല്‍ഡ് ഒരുക്കിയതാരെന്ന് കോഹ്‌ലി വ്യക്തമാക്കി

കുക്കിന്റെ വിക്കറ്റിന് പിന്നില്‍ ഞാനല്ല; കോഹ്‌ലി തുറന്നുപറയുന്നു

virat kohli , team india , india england , alstair cook , cheteshwar pujara , India's, players, celebrate, wicket, England's, captain, Alastair Cook, second വിരാട് കോഹ്‌ലി , ഇംഗ്ലണ്ട് , ഇന്ത്യ , ഫീല്‍ഡ് , അലിസ്‌റ്റര്‍ കുക്ക് , ചെതേശ്വര്‍ പൂജാര
വിശാഖപട്ടണം| jibin| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (13:34 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ ജയത്തിന് ആധാരമായത് ഇംഗ്ലീഷ് നായകന്‍ അലിസ്‌റ്റര്‍ കുക്കിന്റെ വിക്കാറ്റായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കുക്കിന്റെ വിക്കറ്റ് എടുക്കാനുള്ള തന്ത്രമൊരുക്കിയത് ചേതേശ്വർ പൂജാരയായിരുന്നു. നിര്‍ണായകമായ നാലാം ദിവസത്തിന്റെ അവസാന നിമിഷം കുക്കിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചതെന്നും കോഹ്‌ലി പറഞ്ഞു.

കുക്കിനെതിരെ ഇത്തരത്തില്‍ ഫീല്‍ഡ് ക്രമീകരിച്ചാല്‍ വിക്കറ്റ് നേടാന്‍ കഴിയില്ലെന്ന് പൂജാര എന്നോട് വ്യക്തമാക്കി. ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ കൂടുതല്‍ നിര്‍ത്തി ഫീല്‍ഡ് ക്രമീകരണത്തില്‍ ചെറിയ മാറ്റം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയും സ്‌പിന്നര്‍മാരെ ഉപയോഗിച്ച് അദ്ദേഹത്തെ പൂട്ടുകയുമായിരുന്നു. ഈ നീക്കമായിരുന്നു കുക്കിന്റെ വിക്കറ്റിന് കാരണമായതെന്നും കോഹ്‌ലി പറഞ്ഞു.



ആക്രമണം ഉപേക്ഷിച്ച് മെല്ലപ്പോക്ക് നയം സ്വീകരിച്ചതാണ് ഇംഗ്ലണ്ടിന്റെ തോല്‍‌വിക്ക് കാരണമായത്. അവരുടെ തന്ത്രത്തിന് അടിമപ്പെടാതെ ബോള്‍ ചെയ്‌തതാണ് ഇന്ത്യയുടെ ജയത്തിന് കാരണമായത്. യാതൊരുവിധത്തിലുള്ള അര്‍പ്പണ മനോഭാവവും കാണിക്കാതെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയതെന്നും കോഹ്‌ലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :