കോഹ്‌ലി പഴയ കറൻസികള്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയാമോ ?; താരത്തിനെ സോഷ്യല്‍ മീഡിയ കൊന്നേക്കും

മോദി നോട്ടുകള്‍ അസാധുവക്കി, കോഹ്‌ലി പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നത് മറ്റൊരു കാര്യത്തിന് - സെവാഗിന്റെ ഗതി താരത്തിനുണ്ടാകുമോ ?

 demonetisation , Virat Kohli , narendra modi , team india , ATM and BANKS, വിരാട്​ കോഹ്‌ലി , നോട്ടുകള്‍ പിന്‍‌വലിച്ചു , കള്ളപ്പണം , ഇന്ത്യന്‍ ടീം , ക്രിക്കറ്റ് , പഴയ നോട്ട്
മുംബൈ| jibin| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (16:05 IST)
നോട്ട് അസാധുവാക്കലിന് ശേഷം പഴയ കറൻസികളിൽ ആരാധകർക്ക് ഒപ്പിട്ട്​ നൽകാറുണ്ടെന്ന് ഇന്ത്യൻ ടെസ്​റ്റ്​ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്‌ലി.

നോട്ടുകള്‍ പിന്‍‌വലിച്ച കാര്യം താന്‍ പലപ്പോഴും മറന്നു പോയിരുന്നു. രാജ്​കോട്ട്​ ടെസ്​റ്റിനു ശേഷം ഹോട്ടലിൽ ബില്ല്​ കൊടുക്കുന്നതിനായി നൽകിയത് അസാധുവാക്കിയ നോട്ടുകളായിരുന്നു. പെട്ടെന്നാണ് നോട്ടുകൾ പിൻവലിച്ച
കാര്യം ഓര്‍ത്തതെന്നും കോഹ്‌ലി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം മികച്ചതായിരുന്നു. അവിശ്വസനീയമായ ഈ തീരുമാനത്തിൽ ഞാൻ സന്തുഷ്​ടനാണ്​. ഇന്ത്യൻ രാഷ്​ട്രീയ ചരിത്രത്തിലെ മികച്ച നിക്കമാണിതെന്നും കോഹ്‌ലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നോട്ടുക്ഷാമത്തില്‍ ജനം നട്ടം തിരിയുന്ന ജനത്തെ പരിഹസിക്കുന്ന പ്രസ്‌താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ചൊവ്വാഴ്‌ച രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ കോഹ്‌ലിക്കെതിരെയും സോഷ്യല്‍ മീഡിയകളില്‍ ആക്രമണം ഉണ്ടായേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :