സ്പിൻ എന്താണെന്ന് ഇംഗ്ലണ്ടിന് മനസിലായിട്ടില്ല, ക്യാപ്‌റ്റനും അത് കൈകാര്യം ചെയ്യാൻ അറിയില്ല: വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (17:35 IST)
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ടീമിനെതിരേ വിമര്‍ശനവുമായി മുൻ താരം ഗ്രെയം സ്വാൻ. ഇത്രയും കാലമായിട്ടും സ്പിൻ എന്താണെന്ന് മനസിലാക്കാനും അത് ശരിയായി കൈകാര്യം ചെയ്യാനും ഇംഗ്ലണ്ടിനായിട്ടില്ലെന്ന് സ്വാൻ പറഞ്ഞു.ശ്രീലങ്കക്കെതിരായുള്ള പരമ്പരയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വാന്റെ വിമര്‍ശനം.

ശ്രീലങ്കയ്ക്കെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കു വേണ്ടി റൂട്ട് തയ്യാറാക്കിയ ഫീല്‍ഡിംഗ് ക്രമീകരണം ഒട്ടും ശരിയായിരുന്നില്ല. ഇംഗ്ലണ്ടിലെ സ്പിന്നർമാർക്ക് കഴിവുണ്ടെങ്കിലും അവർ
കുറച്ചുകൂടി ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കളിക്കാന്‍ ശ്രമിക്കണമെന്നും സ്വാൻ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :