ഇംഗ്ലണ്ടിന് പുതിയ ക്യാപ്‌റ്റൻ, സാധ്യതകൾ ഇങ്ങനെ..

അഭിറാം മനോഹർ| Last Updated: വ്യാഴം, 4 ജൂണ്‍ 2020 (16:41 IST)
അടുത്തമാസം വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ഓൾ റൗണ്ടർ ബെൻ‌ സ്റ്റോക്‌സ് നയിക്കുമെന്ന് സൂചന. നായകനായ ജോ റൂട്ട് തന്റെ രണ്ടാം കുട്ടിയുടെ ജനനത്തെ തുടർന്ന് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ തുടർന്നാണ് ഇംഗ്ലണ്ട് പുതിയ നായകനെ തേടുന്നത്.ഇതു സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക തീരുമാനങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം മുൻപ് ഇംഗ്ലണ്ട് നായകന്മാരായിട്ടൂള്ള ഓൾറൗണ്ടർമാർക്കൊന്നും തന്നെ ക്യാപ്‌റ്റൻ എന്ന നിലയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇയാൻ ബോത, ആൻഡ്രൂ ഫ്ലിന്റോഫ് തുടങ്ങിയ ലോകോത്തര താരങ്ങൾ ക്യാപ്‌റ്റൻ എന്ന നിലയിൽ പരാജയമായിരുന്നു.എന്നാൽ സ്റ്റോക്ക്‌സിന് നായകനായി തിളങ്ങാൻ കഴിയുമെന്നാണ് ജോ റൂട്ട് അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങളുടെ അഭിപ്രായം. ചുമതലകൾ ആസ്വദിച്ച് ചെയ്യുന്ന താരമാണ് സ്റ്റോക്ക്‌സെന്നും ടീമിനെ നല്ല രീതിയിൽ നയിക്കാൻ അദ്ദേഹത്തിനാവുമെന്നും റൂട്ട് പറഞ്ഞ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് വെസ്റ്റിൻഡീസിനെതിരെ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :