മത്സരത്തിനിടെ കോഹ്‌ലിയെ ചുംബിക്കാൻ ആരാധകന്റെ ശ്രമം; മൈതാനത്ത് നാടകീയ രംഗങ്ങള്‍

മത്സരത്തിനിടെ കോഹ്‌ലിയെ ചുംബിക്കാൻ ആരാധകന്റെ ശ്രമം; മൈതാനത്ത് നാടകീയ രംഗങ്ങള്‍

  virat kohli , team india , dhoni , india vs west indies , virat , വിരാട് കോഹ്‌ലി , ആരാധകന്‍ , ചുംബനം , ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ടെസ്‌റ്റ്
ഹൈദരാബാദ്| jibin| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (17:23 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ചുംബിക്കാൻ ആരാധകന്റെ ശ്രമം. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റിനിടെയാണ് മൈതാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ടോസ് നേടിയ വിന്‍ഡീസ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ മൈതാനത്ത് ഇറങ്ങിയത്.

അടുത്തേക്ക് പാഞ്ഞടുത്ത ആരാധകന്റെ കണ്ട് പരിഭ്രമിച്ച കോഹ്‌ലിയെ ഇയാള്‍ കെട്ടിപ്പിടിച്ചു. ചുംബിക്കാൻ ശ്രമിച്ച ആരാധകന്റെ പ്രവര്‍ത്തിയില്‍ വിരാട് അസ്വസ്ഥനായി. ഇതോടെ സെൽഫി എടുക്കാനായിരുന്നു ഇയാളുടെ ശ്രമം.

തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി ആരാധകനെ പുറത്തേക്കു കൊണ്ടു പോകുകയായിരുന്നു. നേരത്തെ, രാജ്കോട്ടിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലും സമാനമായ സംഭവം നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :