മുംബൈ ആരാധകർ നിരാശയിൽ

തിങ്കള്‍, 14 മെയ് 2018 (09:24 IST)

ഐ പി എല്ലിലെ പതിനൊന്നാം എഡിഷനിൽ മുംബൈയ്ക്ക് നിരാശ. റോയൽ‌സുമായി കളിച്ച കളിയിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായിരിക്കുകയാണ്. 
 
ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ സ്വന്തം തട്ടകത്തിൽ നിന്നും തോല്‍വി ഏറ്റുവാങ്ങിയത്. ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുംബൈക്ക് തിരിച്ചടിയായത്. ടോസ് നേടിയ രാജസ്ഥാൻ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
 
മുംബൈ ഉയർത്തിയ 169 റണ്‍സ് എന്ന വിജയലക്ഷ്യം രണ്ട് ഓവര്‍ ശേഷിക്കെ രാജസ്ഥാന്‍ അടിച്ചെടുത്തു. സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. പക്ഷേ, സ്കോർ ബോർഡിൽ കാര്യമായ ചലനം ഉണ്ടാക്കാൻ മുംബൈയ്ക്കായില്ല. 
 
53 ബോളില്‍ നിന്നും 93 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പ്പി. രാജസ്ഥാന്റെ മറ്റൊരു ഹീറോ വിന്‍ഡീസ് താരമായ ജോഫ്ര ആര്‍ച്ചറാണ്. നാലോവറില്‍ വെറും 16 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.    
 
രാജസ്ഥാനുമായി തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് മുംബൈ. അതേസമയം, രാജസ്ഥാന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

തുടക്കം മികച്ചു, ഒടുക്കം പിഴച്ചു; പഞ്ചാബിനെ പൊട്ടിച്ച് കൊൽക്കത്ത

ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു റണ്‍സ് ജയം. 31 ...

news

‘മാറി നില്‍ക്കാന്‍ ധോണി എന്നോട് ആവശ്യപ്പെട്ടു, ഇതോടെ ഞാന്‍ വികാരഭരിതനായി’: വെളിപ്പെടുത്തലുമായി സച്ചിന്‍

ഈ സമയം ധോണി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. കുറച്ചു മാറി നില്‍ക്കാമോ എന്ന്. എനിക്ക് ...

news

പിങ്കണിഞ്ഞ് രാജസ്ഥാൻ റോയൽസ്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ...

news

സെവാഗിനോട് കയർത്ത് പ്രീതി സിന്റ? വീരുവിന്റെ മറുപടിയിൽ അന്തം‌വിട്ട് ആരാധകർ

ഐ പി എൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർക്കിടയിലേക്ക് കഴിഞ്ഞ ദിവസം നടി പ്രീതി ...

Widgets Magazine