ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ സ്‌റ്റെയ്ന്‍ തിരിച്ചെത്തുന്നു

ജൊഹന്നാസ്ബര്‍ഗ്, ബുധന്‍, 15 നവം‌ബര്‍ 2017 (12:08 IST)

  Dale Steyn , Steyn , south african team , cricket , ഡെയ്‌ല്‍ സ്‌റ്റെയ്ന്‍ , ദക്ഷിണാഫ്രിക്ക , എബി ഡിവില്ലിയേഴ്‌സ്, ക്വിന്‍റണ്‍ ഡി കോക്ക്

ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയ്ന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. തോളിനേറ്റ പരുക്ക് മൂലം ഒരു വര്‍ഷത്തോളം പുറത്തിരുന്ന ശേഷമാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

ദക്ഷിണാഫ്രിക്കയിലെ റാം സ്ലാം ട്വന്‍റി- 20 ലീഗില്‍ നൈറ്റ്സിനെതിരായ മത്സരത്തിനുള്ള ടൈറ്റന്‍സ് ടീമില്‍ സ്റ്റെയിനെ ഉള്‍പ്പെടുത്തി. ആല്‍ബി മോര്‍ക്കല്‍ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ക്വിന്‍റണ്‍ ഡി കോക്ക് ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളുണ്ട്.

കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന വാക്ക ടെസ്‌റ്റിലാണ് സ്‌റ്റെയിന് പരുക്കേറ്റത്. തോളിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ഡോക്‍ടര്‍മാര്‍ ദീര്‍ഘനാളത്തെ വിശ്രം താരത്തിന് നിര്‍ദേശിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി രവി ശാസ്ത്രി രംഗത്ത്

ട്വന്റി-20യിൽ നിന്നും മഹേന്ദ്ര സിംഗ് ധോണി മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ...

news

‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്

ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് യുവ ക്രിക്കറ്റ് താരം കുല്‍ദീപ് ...

news

മദ്യലഹരിയില്‍ പൊതുസ്ഥലത്ത് അഴിഞ്ഞാടി ലങ്കന്‍ താരങ്ങള്‍; കേസ് എടുക്കരുതെന്ന അപേക്ഷയുമായി ബോര്‍ഡ്

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ...

news

ആര്‍ക്കെങ്കിലും ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചോ ?; ധോണിയേക്കുറിച്ച് ഗംഭീര്‍ നടത്തിയ പ്രസ്‌താവന വൈറലാകുന്നു

ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായക്കാരാണ്. 2011-12 സീസണില്‍ നമ്മള്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ...

Widgets Magazine