എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിങ്ങ് !; ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം

എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിംഗ് !, അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം

india,	sri lanka,	cricket,	kolkata,	test,	virat kohli,	pujara,	r ashwin,	rohit sharma,	രോഹിത് ശർമ,	അശ്വിൻ,	ഇന്ത്യ,	ശ്രീലങ്ക,	ടെസ്റ്റ്,	ക്രിക്കറ്റ്,	വിരാട് കോലി, കൊൽക്കത്ത,	പൂജാര
സജിത്ത്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (12:20 IST)
ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പരമ്പരയില്‍ ഇതുവരെ ബാറ്റ് ചെയ്ത എട്ട് ദിവസവും ബാറ്റിങിനിറങ്ങിയാണ് ചേതേശ്വര്‍ ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആദ്യ അഞ്ച് ദിവസവും ബാറ്റ് ചെയ്ത പൂജാര നാഗ്പൂരില്‍ ഇന്ത്യ ബാറ്റ്‌ചെയ്ത മൂന്ന് ദിവസവും ക്രീസിലെത്തുകയും രണ്ട് മത്സരങ്ങളില്‍ നിന്നുമായി 217 റണ്‍സ് നേടുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യദിനം മഴ കളിച്ചപ്പോള്‍ എട്ട് റണ്‍സുമായാണ് പുജാര ക്രീസിലുണ്ടായിരുന്നത്. മൂന്നാംദിനം വീണ്ടും ബാറ്റിംഗ് ആരംഭിച്ച താരം അര്‍ദ്ധസെഞ്ച്വറി(52)നേടിയ ശേഷമാണ് പുറത്തായത്. നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും ക്രീസിലെത്തിയ താരം അന്ന് രണ്ട് റണ്‍സ് സ്‌കോര്‍ ചെയ്യുകയും അവസാന ദിവസം ബാറ്റിംഗ് തുടര്‍ന്ന താരം 22 റണ്‍സ് നേടി പുറത്താകുകയുമായിരുന്നു.

നാഗ്പൂരില്‍ ആദ്യദിനം ചായയ്ക്കുശേഷം ക്രീസിലെത്തിയ താരം രണ്ടാംദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് 121 റണ്‍സ് സ്വന്തമാക്കി. മൂന്നാം ദിവസവും ബാറ്റിംഗ് തുടര്‍ന്ന താരം 143 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. ആ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സിനും 239 റണ്‍സിനുമാണ് ജയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :