ദൈവപ്രീതിക്കായി 13 കാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍

ദൈവപ്രീതിക്കായി 13 കാരനെ ബലി നല്‍കിയ പിതാവും മന്ത്രവാദിയും അറസ്റ്റില്‍

റായ്പൂര്‍| AISWARYA| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (10:11 IST)
ദൈവപ്രീതിക്കായി പതിമൂന്നുകാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍. ഛത്തീസ്ഗഡിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്. മകന്റെ സ്വകാര്യ ഭാഗങ്ങള്‍ ചൂഴ്ന്നെടുത്തതിനുശേഷമാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്.

ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ രൂപേഷ് പട്ടേല്‍ എന്ന ബാലനാണ് മരിച്ചത്. രൂപേഷിനെ പിതാവിന്റെ നേതൃത്വത്തില്‍ ബലി കൊടുക്കുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ബാലന്റെ സഹോദരിയുടെ സാന്നിധ്യത്തിലാണ് പിതാവും മന്ത്രവാദിയും ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്.

നഗ്‌നമായ നിലയില്‍ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ മകനെ മന്ത്രവാദത്തിന് വേണ്ടി മറ്റാരോ തട്ടിയെടുത്ത് കൊലപ്പെടുത്തിയതാണെന്ന് അമ്മ ആരോപിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിതാവ് പൊലീസ് പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :