എന്റെ ടീം ജര്‍മ്മനി: കൊഹ്‌ലി

ബാംഗ്ലൂര്‍| jibin| Last Modified ചൊവ്വ, 13 മെയ് 2014 (09:35 IST)
ബ്രസീല്‍ ലോകകപ്പില്‍ എന്റെ ഇഷ്ട ടീം ജര്‍മ്മനിയാണെന്ന് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലി. ഇത്തവണ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ ജര്‍മ്മനി കപ്പ് അടിക്കുമെന്ന് കൊഹ്‌ലി പറയുന്നു.

ഇഷ്ട ടീം ജര്‍മ്മനിയാണെങ്കില്‍ ഇഷ്ട താരം ജര്‍മ്മന്‍ ടീമിലെ ഫിലിപ് ലാമാണ്. അന്താരാഷ്ട്ര താരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും കൊഹ്‌ലിയുടെ മനസില്‍ മികച്ച സ്ഥാനം ഉണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന എക്‌സിബിഷന്‍ മത്സരത്തില്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബയ്‌ക്കൊപ്പം പന്തു തട്ടാന്‍ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്ന് കൊഹ്‌ലി പറയുന്നു.

ഇന്ത്യന്‍ ടീമും ബ്രസീല്‍ ലോകകപ്പിന് ഒരുങ്ങിയെന്ന് കൊഹ്‌ലി പറയുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ട ടീമുകളും താരങ്ങളും ഉണ്ടെന്നും കൊഹ്‌ലി പറഞ്ഞു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്നാണ് കൊഹ്‌ലിയുടെ അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :