ഫഹദ് എന്ന നടനെ കാണാതായാല്‍...!

Last Modified വെള്ളി, 9 മെയ് 2014 (16:51 IST)
ഒരു പ്രശസ്ത ചലച്ചിത്രനടന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ അയാളെ കാണാതായാല്‍ എന്തുസംഭവിക്കും? ആ അന്വേഷണമാണ് സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍ നടത്തുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ചലച്ചിത്രനടനായി ഫഹദ് അഭിനയിക്കുന്നത്. ആദ്യമായാണ് ഫഹദ് നടന്‍റെ വേഷം കെട്ടുന്നത്.

ചിത്രത്തിന്‍റെ രചനയും ബാബു ജനാര്‍ദ്ദനന്‍ തന്നെയാണ്. സെപ്റ്റംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിലോ നായികയെയോ തീരുമാനിച്ചിട്ടില്ല.

ബാബു ജനാര്‍ദ്ദനന്‍ മുമ്പ് സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ സിനിമകള്‍ പരാജയങ്ങളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :