ബാംഗ്ലൂരില്‍ ഓടുന്ന കാറില്‍വെച്ച് യുവതിയെ പീഡിപ്പിച്ചു

ബാംഗ്ലൂര്‍| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (11:15 IST)
ബാംഗ്ലൂരില്‍ ഓടുന്ന കാറില്‍വെച്ച് യുവതിയെ ആറംഗസംഘം കൂട്ട മാനഭംഗത്തിനിരയാക്കി. കാറിന് വേഗത കുറഞ്ഞപ്പോള്‍ യുവതി കാറില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

നഗരത്തില്‍ ബസ് കാത്തിരുന്ന യുവതിയെ ആറംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സംഘം മാറി മാറി യുവതിയെ മാനഭംഗത്തിനിരയാക്കി.

പിന്നീട് കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :