ഡിവില്ലിയേഴ്സാണ് താരം

ബാംഗ്ലൂര്‍| jibin| Last Modified തിങ്കള്‍, 5 മെയ് 2014 (10:09 IST)
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഡിവില്ലിയേഴ്‌സിന്റെ കരുത്തില്‍ ജയം. ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നാല് വിക്കറ്റിന് തോല്‍പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആറ് വിക്കറ്റിന് 155 റണ്‍സാണ് നേടിയത്. വാര്‍ണര്‍ 49 പന്തില്‍ 61 റണ്‍സെടുത്തു. മറ്റുള്ളവര്‍ മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയമായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എബി ഡിവില്ലിയേഴ്സ് വിജയമൊരുക്കുകയായിരുന്നു. ഒരു പന്ത് ശേഷിക്കെയാണ് അവരുടെ ജയം. 40 പന്തില്‍ പുറത്താകാതെ 85 റണ്‍സാണ് ഡിവില്ലിയേഴ്സ് നേടിയത്. ഡിവില്ലിയേഴ്സാണ് കളിയിലെ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :