പാകിസ്ഥാന് 221 റണ്‍സിന്റെ വമ്പന്‍ ജയം

   ഓസ്ട്രേലിയ , പാകിസ്ഥാൻ , ദുബായ് , ആദ്യ ക്രിക്കറ്റ് ടെസ്റ്റ്
ദുബായ്| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (11:26 IST)
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് 221 റണ്‍സിന്റെ വമ്പന്‍ ജയം. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുയ യൂനിസ്‌ഖാന്റെ കരുത്തിലാണ് ഓസീസിനെതിരെ പാകിസ്ഥാന്‍ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ 438 റണ്ണിന്റെ ലക്ഷ്യവുമായി ഇറങ്ങിയ മഞ്ഞപ്പട 216 റണ്‍സിന് ആൾ ഔട്ടാവുകയായിരുന്നു. സ്റ്റീവൻസ്മിത്തും (55), മിച്ചൽ ജോൺസണും (61) നേടിയ അർദ്ധ സെഞ്ച്വറികളാണ് ഓസീസിനെ ഈ സ്കോറിലെത്തിച്ചത്.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സുൽഫിക്കർ ബാബറും നാലുവിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ യാസിർ ഷായും ചേർന്നാണ് ഓസീസിന്റെ കഥകഴിച്ചത്. ഇതോടെ രണ്ട് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുയ യൂനിസ്‌ഖാനാണ് മാൻ ഒഫ് ദ മാച്ച്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :