പാകിസ്ഥാന്‍ - 454/10; ഓസീസ് തിരിച്ചടിക്കുന്നു

  ഓസ്ട്രേലിയ - പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് , ദുബായ് , ഡേവിഡ് വാർണര്‍
ദുബായ്| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (10:45 IST)
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പാകിസ്ഥാന്റെ മികച്ച സ്കോറിന് ഓസീസ് തിരിച്ചടിക്കുന്നു. വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദിന്റെയും (109), യൂനിസ്ഖാന്റെയും സെഞ്ച്വറിയുടെ പിൻബലത്തിൽ 454/10 എന്ന മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയപ്പോള്‍ ഓസീസ് രണ്ടാം ദിനം 113/0 എന്ന ശക്തമായ നിലയിലാണ്.

അർദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറും (75), ക്രിസ് റോജേഴ്സ് (31) ആണ് ക്രീസിൽ. പാകിസ്ഥാന് ഇപ്പോൾ 341 റൺസിന്റെ ലീഡാണുള്ളത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം യൂനിസ്ഖാന്റെ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ദിനം 219/4 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് തുടര്‍ന്ന പാകിസ്ഥാന് സർഫ്രാസിന്റെ സെഞ്ചുറി മികവിലാണ് തകർപ്പൻ ടോട്ടൽ പടുത്തുയർത്തിയത്.

ആസാദ് ഷെവീഖ് (89) സർഫ്രാസിന് മികച്ച പിന്തുണ നൽകി. ഇരുവരും ആറാംവിക്കറ്റിൽ കൂട്ടിച്ചേർത്ത 124 റൺസാണ്
പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ക്യാപ്ടൻ മിസബ ഉൾഹഖും (69) അർദ്ധശതകം തികച്ചു. മിച്ചൽ ജോൺസൺ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :