യൂനിസ് ഖാന് സെഞ്ചുറി; പാകിസ്ഥാന് മോശം തുടക്കം

  ഓസ്ട്രേലിയ , പാകിസ്ഥാന്‍ , ദുബായ് , യൂനിസ് ഖാന്‍
ദുബായ്| jibin| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (11:49 IST)
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യടെസ്റ്റിൽ പാകിസ്ഥാന് മോശം തുടക്കം. സെഞ്ച്വറി നേടിയ മുൻ നായകൻ യൂനിസ് ഖാന്റെ (106) മികവില്‍ നാലുവിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാന്‍ 219 റൺ നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഓസ്ട്രേലിയന്‍ പേസ് ആക്രമണത്തിന് മുന്നില്‍ പതറുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ട്മായി 7/2 എന്ന അവസ്ഥയില്‍ നിന്ന പാകിസ്ഥാനെ കരകയറ്റിയത് യൂനിസ് ഖാനും അർദ്ധ സെഞ്ച്വറി നേടിയ അസ്ഹർ അലിയും (53) ചേർന്നാണ്. കളിനിറുത്തുമ്പോൾ മിസ്‌ബ ഉൽഹഖ് 34 റണ്ണുമായി പുറത്താകാതെ നിൽക്കുകയാണ്. മിച്ചൽ ജോൺസൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :