ഓസീസ് 303ന് പുറത്ത്: പാകിസ്ഥാന് ലീഡ്

 ഓസ്ട്രേലിയ പാകിസ്ഥാന്‍ , ദുബായ് , ക്രിക്കറ്റ് ടെസ്റ്റ് , ഡേവിഡ് വാർണര്‍
ദുബായ്| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (10:41 IST)
ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 454 റൺസിനെതിരെ 113/0 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് ഡേവിഡ് വാർണറുടെ (133) സെഞ്ച്വറി മാത്രമായിരുന്നു കരുത്തായത്.

മികച്ച രീതിയിൽ പന്തെറിഞ്ഞ പാക് ബൗളർമാർക്ക് മുന്നിൽ പേര് കേട്ട ഓസീസ് ബാറ്റിംഗ് നിര ആദ്യ ഇന്നിംഗ്‌സില്‍ 303 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാൻ ഇന്നലെ കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 38 റൺസ് എടുത്തിട്ടുണ്ട്.

ഡേവിഡ് വാർണര്‍ ഒഴിച്ചുള്ള മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. മികച്ച രീതിയില്‍ പന്തെറിഞ്ഞ യാസിർഷാ (3വിക്കറ്റ്)യാണ് പാക് നിരയില്‍ തിളങ്ങിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :