ധോണി സഹതാരങ്ങളോട് പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത പെരുമാറ്റത്തില്‍ എല്ലാവരും ഭയന്നു - ഞെട്ടിപ്പോയെന്ന് താരം

ധോണി സഹതാരങ്ങളോട് പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത പെരുമാറ്റത്തില്‍ എല്ലാവരും ഭയന്നു

MS Dhoni , Vijay Hazare Trophy , Dhoni fire , bad news for Dhoni ,  ജാര്‍ഖണ്ഡ് ടീം , വിജയ് ഹസാര ട്രോഫി , ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം , ധോണി ഭായി , മഹേന്ദ്ര സിംഗ് ധോണി , ജാര്‍ഖണ്ഡ് ടീം
മുംബൈ| jibin| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (13:46 IST)
ഏത് സാഹചര്യത്തിലും കൂളായി മാത്രം കാണുന്ന മഹേന്ദ്ര സിംഗ് ധോണി സഹതാരങ്ങളോട് ചൂടായതായി റിപ്പോര്‍ട്ട്. വിജയ് ഹസാര ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ ബംഗാളിനോട് ജാര്‍ഖണ്ഡ് ടീം തോറ്റതിന് പിന്നാലെയാണ് സഹതാരങ്ങളോട് ധോണി തട്ടിക്കയറിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പേരു വെളിപ്പെടുത്താത്ത ഒരു ജാര്‍ഖണ്ഡ് താരമാണ് ധോണിയില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.

“ ടീം കിരീടം നേടാന്‍ മഹി ഭായ് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ മോശം ബോളിംഗും ബൌളിംഗുമാണ് എല്ലാവരും പുറത്തെടുത്തത്. ബൗളര്‍മാര്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല. ഫീല്‍ഡിംഗ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ഇതോടെ
ബംഗാളിന്റെ സ്‌കോര്‍ 330 റണ്‍സിലെത്തിച്ചു. ഇതോടെയാണ് ധോണി ഭായിയുടെ മുഖം മങ്ങിയത്. അദ്ദേഹം ആകെ രോഷകുലനായി. ഇതുവരെ ഇങ്ങനെയൊരു അവസ്ഥയില്‍ അദ്ദേഹത്തെ കാണേണ്ടി വന്നിട്ടില്ല. ടീമിലെ എല്ലാവരെയും ഭായിയുടെ പെരുമാറ്റം ഞെട്ടിച്ചു ” - എന്നും പേരു വെളിപ്പെടുത്താത്ത ഒരു കളിക്കാന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില് നിന്ന് ധോണി നയിക്കുന്ന ജാര്‍ഖണ്ഡ് ടീം ബംഗാളിനോട് 41 റണ്‍സിന് തോറ്റ് പുറത്തായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :