ധോണിയാണ് കേമന്‍, ഇനിയൊരിക്കലും കോഹ്‌ലിക്ക് ഈ നേട്ടം ഒരിക്കലും ലഭിക്കില്ല - റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നു

ധോണിയാണ് കേമന്‍, ഇനിയൊരിക്കലും കോഹ്‌ലിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കില്ല

  MS Dhoni , team india , Virat Kohli , India Australia test match , kohli , team india , dhoni , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ധോണി , പരമ്പര , ഓസ്‌ട്രേലിയ
പൂനെ| jibin| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (20:41 IST)
ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങാത്ത ഏക ക്യാപ്‌റ്റന്‍ എന്ന നേട്ടം മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ. പൂനെ ടെസ്‌റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞതോടെയാണ് വിരാട് കോഹ്‌ലിക്ക് ഈ നേട്ടം ലഭിക്കാതെ പോയത്.


നാട്ടില്‍ ഓസീസിനെതിര കളിച്ച ഏറ്റവും മികച്ച ടീമും മഹേന്ദ്ര സിംഗ് ധോണിയുടേതാണെന്ന് പൂനെയിലെ തോല്‍‌വിയോടെ വ്യക്തമായി. തുടര്‍ച്ചയായ 19 മത്സരങ്ങളില്‍ പരാജയമറിയാതെ എത്തിയ കോഹ്‌ലിയുടെ ടീം പൂനെ ടെസ്‌റ്റില്‍ വന്‍ പരാജയം സ്വന്തമാക്കുകയായിരുന്നു.

12 ടെസ്റ്റ് മത്സരങ്ങളായി മൂന്ന് പരമ്പരകളിലാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ കളിച്ചത്. 2008- 2009 വര്‍ഷത്തിലും 2010-12 വര്‍ഷത്തിലും 2-0ത്തിനായിരുന്നു ഇന്ത്യയുടെ വിജയം. 2012- 13 കാലഘട്ടത്തില്‍ 4-0ത്തിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത് വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :