തീ പിടുത്തത്തില്‍ ധോണിയും സഹതാരങ്ങളും കഷ്‌ടിച്ച് രക്ഷപ്പെട്ടു; സംഭവം ഇന്നുരാവിലെ - മത്സരങ്ങള്‍ മാറ്റിവച്ചു

ന്യൂഡൽഹി, വെള്ളി, 17 മാര്‍ച്ച് 2017 (10:37 IST)

Widgets Magazine
   MS Dhoni , Jharkhand teammates , Delhi's 5-star hotel , fire , dhoni , മഹേന്ദ്ര സിംഗ് ധോണി , ധോണി , ജേഴ്‌സി , ഹോട്ടലില്‍ തീ പിടുത്തം , ജാർഖണ്ഡ് ടീം

ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്.

തീപിടിത്തം ഉണ്ടാകുമ്പോള്‍ ധോണിയടക്കമുള്ള താരങ്ങള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ താരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതര്‍ മാറ്റുകയായിരുന്നു. ശക്തമായ തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ടീം അംഗങ്ങള്‍ ഗ്രൗണ്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ് തീ പിടുത്തമുണ്ടായത്. തീ അണയ്‌ക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു നടക്കേണ്ടിയിരുന്ന മത്സരം ശനിയാഴ്ചത്തേക്കു മാറ്റിവെച്ചു. താരങ്ങളുടെ ജേഴ്‌സിയടക്കമുള്ളവ തീ പിടുത്തത്തില്‍ നശിച്ചെന്നും വാര്‍ത്തകളുണ്ട്.

വിദർഭ ട്രോഫിയിൽ ബംഗാളുമായുള്ള മത്സരത്തിനായാണ് ധോണിയും ടീം അംഗങ്ങളും ഡൽഹിയിലെത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

സ്‌മിത്ത് അടിച്ചു തകര്‍ക്കുമ്പോള്‍ കോഹ്‌ലിയുടെ പരുക്ക് ഇന്ത്യക്ക് നാശം വിതയ്‌ക്കുമോ ?; ബിസിസിഐ സത്യം പറഞ്ഞു

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ വലതു ചുമലില്‍ പരുക്കേറ്റ ക്യാപ്‌റ്റന്‍ വിരാട് ...

news

തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മിത്ത്; മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ...

news

ഞെട്ടിച്ചു, പിന്നെ അത്ഭുതപ്പെടുത്തി; പുജാരയുടെ ക്യാച്ചിന് വിശേഷണം നല്‍കാന്‍ കഴിയാതെ ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയ ...

news

എല്ലാം ഞാന്‍ സമ്മതിച്ചതാണ്, എന്നിട്ടും ആക്രമണം തുടരുന്നത് സഹിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

രണ്ടാം ടെസ്‌റ്റിലെ ഡിആർഎസ് വിവാദത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ...

Widgets Magazine