ധോണിയുടെ വാഹനം പെണ്‍കുട്ടി റോഡില്‍ തടഞ്ഞിട്ടു; കാരണമറിഞ്ഞ മഹി ഞെട്ടി - യുവതി അടങ്ങിയിരിക്കില്ല

റാഞ്ചി, വെള്ളി, 10 മാര്‍ച്ച് 2017 (10:39 IST)

Widgets Magazine
Mahendra singh dhoni ,  selfie , women , girls , dhoni , indian criket , Car , മഹേന്ദ്ര സിംഗ് ധോണി , കാര്‍ , പെണ്‍കുട്ടി , സെല്‍‌ഫി , ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ധോണി

സെല്‍‌ഫി എടുക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കാര്‍ പെണ്‍കുട്ടി തടഞ്ഞു. തിരക്കുള്ള റോഡില്‍വെച്ചായിരുന്നു യുവതി നാടകീയ രംഗങ്ങളുണ്ടാക്കിയത്.

ഡല്‍ഹിയില്‍ നിന്നുമുതല്‍ പെണ്‍കുട്ടി ധോണിയുടെ പിന്നാലെയുണ്ടായിരുന്നു. താരത്തിനൊപ്പം നിന്ന് സെല്‍‌ഫിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

കൊല്‍ക്കത്തയില്‍ നിന്നും റാഞ്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധോണിയുടെ കാര്‍ നടുറോഡില്‍ വെച്ച് പെണ്‍കുട്ടി തടയുകയായിരുന്നു. അഞ്ച് മിനിട്ടോളം വാഹനത്തിന് മുന്നില്‍ നിന്നിട്ടും സെല്‍‌ഫിയെടുക്കാന്‍ ധോണി ഒരുക്കമായില്ല.

വാഹനത്തിന് മുന്നില്‍ നിന്നും മാറണമെന്നും യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ധോണി ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് മാറ്റി.

താന്‍ പിന്നോട്ടില്ലെന്നും, സെല്‍ഫിക്കായി ധോണിയുടെ വീടിന്റെ മുന്നില്‍ നില്‍ക്കുമെന്നും പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഡ്രസിംഗ് റൂമിലേക്കുള്ള സ്‌മിത്തിന്റെ നോട്ടം; ഒടുവില്‍ ബിസിസിഐ ഒരു ‘കട്ട’ തീരുമാനമെടുത്തു

ഡിആർഎസ് സംവിധാനം ഉപയോഗിക്കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്‌റ്റീവ് ...

news

റെക്കോര്‍ഡിട്ട് ജഡേജ, നിരാശനായി കോഹ്‌ലിയും അശ്വിനും

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ...

news

അശ്വിന് സാധിച്ചേക്കില്ല, ഉമേഷിന് കഴിയും - കോഹ്‌ലിയുടെ അതിബുദ്ധിയില്‍ തകര്‍ന്നത് ഓസീസിന്റെ ചങ്ക്

അഭിമാന വിജയമാണ് ബംഗ്ലൂരില്‍ ഇന്ത്യ നേടിയത്. തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ മതിമറന്നിരുന്ന ...

news

വിരാട് വിരമിക്കുന്നു ?; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ് !

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ...

Widgets Magazine