കേപ് ടൗൺ|
jibin|
Last Updated:
ബുധന്‍, 23 ഓഗസ്റ്റ് 2017 (21:08 IST)
ക്രിക്കറ്റ് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന് എന്നറിയപ്പെടുന്ന എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിന്റെ
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും തുടരുമെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
പരുക്കും മോശം ഫോമാണ് ഏകദിന നായകസ്ഥാനം ഒഴിയാന്‍ എബിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഡിവില്ലിയേഴ്സ് നായകസ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ പരുക്കുമൂലം ടെസ്റ്റ് ടീമിൽ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. അതേസമയം, ടെസ്റ്റ് കളിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു എബി. ടെസ്റ്റ് നായകനായ ഡ്യുപ്ലെസി ഏകദിന ടീം നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.