ടെസ്‌റ്റില്‍ അംല പുലിയാണ്; ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ മറ്റൊരു നേട്ടത്തില്‍

ടെസ്‌റ്റില്‍ അംല പുലിയാണ്; ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ മറ്റൊരു നേട്ടത്തില്‍

നോട്ടിംഗ്ഹാം| jibin| Last Modified ശനി, 15 ജൂലൈ 2017 (16:36 IST)
ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ മറ്റൊരു നേട്ടത്തില്‍. ടെസ്റ്റിൽ 8000 ക്ലബിൽ എത്തുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് അംല.

178 ഇന്നിംഗ്സുകളിൽനിന്നാണ് അദ്ദേഹത്തിന്‍റെ പ്രകടനം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നോട്ടിംഗ്ഹാം ടെസ്റ്റിലെ ആദ്യ ദിവസമാണ് അംല ഈ നേട്ടത്തിന് അർഹനായത്.

ജാക്വസ് കാലിസ് (13,206), ഗ്രെയിം സ്മിത്ത് (9,253), എബി ഡിവില്ലിയേഴ്‌സ് (8,074) എന്നിവരാണ് റണ്‍ സ്കോറിൽ അംലയ്ക്കു മുന്നിലുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :